Home ബിസിനസ്സ് business malyalam വഴിയില്‍ കിടക്കുന്ന തേങ്ങ എടുത്ത് ഗണപതിയ്ക്ക് ഉടച്ച ശേഷം രക്ഷിക്കണേ എന്ന് പറയുന്നത് പോലെയാണ് രാഹുല്‍...

വഴിയില്‍ കിടക്കുന്ന തേങ്ങ എടുത്ത് ഗണപതിയ്ക്ക് ഉടച്ച ശേഷം രക്ഷിക്കണേ എന്ന് പറയുന്നത് പോലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം: മന്ത്രി ഗണേഷ് കുമാർ

12
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

കെഎസ്ആര്‍ടിസി യില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്രയെന്ന രാഹുല്‍ഗാന്ധിയുടെ ഗ്യാരണ്ടിയെ പരിഹസിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍ രംഗത്ത്. പറയുന്നതില്‍ മര്യാദ വേണമെന്നാണ് ഗതാഗത മന്ത്രി പറയുന്നത്. വഴിയില്‍ കിടക്കുന്ന തേങ്ങ എടുത്ത് ഗണപതിയ്ക്ക് ഉടച്ച ശേഷം രക്ഷിക്കണേ എന്ന് പറയുന്നത് പോലെയാണ് രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസിന്റേയും പ്രഖ്യാപനമെന്നാണ് കെ ബി ഗണേഷ് കുമാറിന്റെ പരിഹാസം.

വാഗ്ദാനം നടപ്പാക്കുന്നതിൽ പ്രശ്‌നമില്ല. എന്നാൽ രണ്ടുമാസം കൊണ്ട് കെ.എസ്.ആർ.ടി.സി.യും നാട്ടുകാരും വഴിയാധാരമാകുമെന്ന് മന്ത്രി പറഞ്ഞു. ദൈനം ദിനമുള്ള കാര്യങ്ങള്‍ നടക്കുന്ന രീതിയിലാണ് നിലവില്‍ കെഎസ്ആര്‍ടിസിയുള്ളതെന്നും നഷ്ടം ഉണ്ടാകാതെ നടത്തിക്കൊണ്ട് പോകാമെന്ന് മാത്രമെന്നും ഗതാഗത മന്ത്രി ചൂണ്ടിക്കാട്ടി. വഴിയില്‍ കൂടി പോകുന്നവര്‍ എന്തേലും പറയുന്നുവെന്നാണ് കെ ബി ഗണേഷ് കുമാര്‍ രാഹുല്‍ ഗാന്ധിയുടെ ഗ്യാരന്റെയെ കുറിച്ച് പറഞ്ഞത്.

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കിയ കര്‍ണ്ണാടക ട്രാന്‍പോര്‍ട്ട് കോര്‍പ്പറേഷന്‍ നഷ്ടത്തിലാണെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.