Home ബിസിനസ്സ് business malyalam സാമ്രാജ്യത്വ ശക്തികൾ ഇറാനെ ആക്രമിക്കുമ്പോൾ, ഇസ്രയേൽ പ്രധാനമന്ത്രിയെ ആശ്ലേഷിക്കുന്ന നിലപാടാണ് നരേന്ദ്രമോദി സ്വീകരിക്കുന്നത്: മുഖ്യമന്ത്രി

സാമ്രാജ്യത്വ ശക്തികൾ ഇറാനെ ആക്രമിക്കുമ്പോൾ, ഇസ്രയേൽ പ്രധാനമന്ത്രിയെ ആശ്ലേഷിക്കുന്ന നിലപാടാണ് നരേന്ദ്രമോദി സ്വീകരിക്കുന്നത്: മുഖ്യമന്ത്രി

20
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

സാമ്രാജ്യത്വ അടിമത്ത നിലപാട് കേന്ദ്രസർക്കാർ ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്രാജ്യത്വ ശക്തികൾ ഇറാനെ ആക്രമിക്കുമ്പോൾ, ഇസ്രയേൽ പ്രധാനമന്ത്രിയെ ആശ്ലേഷിക്കുന്ന നിലപാടാണ് നരേന്ദ്രമോദി സ്വീകരിക്കുന്നത്. ഖാസി ഫൗണ്ടേഷൻ അവാർഡ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് നൽകിയതിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഖാസി ഫൗണ്ടേഷൻ അവാർഡ്, ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് സമർപ്പിച്ചതിനുശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ സാമ്രാജ്യത്വ ശക്തികൾക്കെതിരെയും അവരോട് വിധേയപ്പെടുന്ന കേന്ദ്രസർക്കാരിനെതിരെയും ആഞ്ഞടിച്ചത്. ഇറാനിൽ, ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തുന്നത് മനുഷ്യത്വരഹിതമായ നടപടികൾ ആണെന്നും, സാമ്രാജ്യത്വ ശക്തികളോട് ഐക്യപ്പെടുന്ന സമീപനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർ എസ് എസും സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കില്ലെന്ന് ആദ്യമേ പ്രഖ്യാപ്പിച്ചതാണ്. സമുദായിക ഐക്യം കാത്തുസൂക്ഷിക്കാൻ സമസ്തയ്ക്ക് എന്നും കരുത്ത് ഉണ്ടാവട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.