Home LATEST NEWS malyalam പുതിയ വാർത്ത ഗള്‍ഫ് പ്രതിസന്ധി; കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങളുടെ കയറ്റുമതി പൂര്‍ണമായി നിലച്ചു

ഗള്‍ഫ് പ്രതിസന്ധി; കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങളുടെ കയറ്റുമതി പൂര്‍ണമായി നിലച്ചു

20
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ഗള്‍ഫ് മേഖലയിലെ യുദ്ധ സാഹചര്യം മൂലം കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങളുടെ കയറ്റുമതി പൂര്‍ണമായി നിലച്ചു. വിമാന സര്‍വീസുകള്‍ മുടങ്ങിയതോടെയാണ് വ്യോമമാര്‍ഗമുള്ള കയറ്റുമതി തടസ്സപ്പെട്ടത്. ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ കപ്പല്‍ വഴിയുള്ള ചരക്ക് നീക്കം മുടങ്ങിയതും പ്രതിസന്ധിയുടെ ആഘാതം കൂട്ടി. കോടികളുടെ നഷ്ടമാണ് ഇതോടെ കയറ്റുമതി മേഖലയ്ക്ക് വന്നിരിക്കുന്നത്.

റംസാന്‍ കാലത്ത് ജി സി സി രാജ്യങ്ങളില്‍ കേരള വിഭവങ്ങളുടെ വലിയതോതിലുള്ള ലഭ്യതക്കുറവും അനുഭവപ്പെടും. 150 ടണ്‍ പഴം പച്ചക്കറി വിഭവങ്ങളാണ് പ്രതിദിനം കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി കയറ്റുമതി ചെയ്യുന്നത്. ഇതിന്റെ മൂന്നിലൊന്ന് ശതമാനവും തിരുവനന്തപുരം വിമാനത്താവളം വഴിയാണ്. യുദ്ധ സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ ഒരു ടണ്‍ പോലും കയറ്റുമതി ചെയ്തിട്ടില്ല. ഗള്‍ഫ് മേഖലയിലേക്കാണ് പ്രധാനമായും പഴം, പച്ചക്കറി വിഭവങ്ങള്‍ കയറ്റുമതി ചെയ്തിരുന്നത്. കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും സീസണ്‍ ആയിരുന്ന റംസാന്‍ വിപണി ഇതോടെ കനത്ത ആഘാതത്തിലാണ്.

നിലവില്‍ ഒമാനിലേക്ക് മാത്രമാണ് വിമാന സര്‍വീസുകള്‍ നടത്തുന്നത്. അതില്‍ തന്നെ വിമാന കമ്പനികള്‍ സാധാരണ കാര്‍ഗോ നിരക്കിന്റെ മൂന്നിരട്ടിയാണ് ഈടാക്കുന്നത്. മേഖലയിലെ പ്രതിസന്ധി നീണ്ടു നിന്നാല്‍ കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും ഇനിയും വലിയ നഷ്ടം നേരിടേണ്ടി വരും.