Home ബിസിനസ്സ് business malyalam യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണം; നെതന്യാഹുവിനെ വിളിച്ച് പ്രധാനമന്ത്രി മോദി

യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണം; നെതന്യാഹുവിനെ വിളിച്ച് പ്രധാനമന്ത്രി മോദി

14
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ന്നു കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളില്‍ ഇന്ത്യയുടെ ആശങ്ക രേഖപ്പെടുത്തിയതായി പ്രധാനമന്ത്രി എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.

യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടതായും മോദി എക്‌സ്‌പോസ്റ്റില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചിരുന്നു.

യുഎഇക്കു നേരെയുണ്ടായ ആക്രമണങ്ങളെ അപലപിക്കുന്നതായും സമാധാനം പുനഃസ്ഥാപിക്കണമെന്നും മോദി വ്യക്തമാക്കി. അതേസമയം, ഇറാനെതിരായ ആക്രമണം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാനെതിരെയുള്ള സൈനിക നീക്കം ശക്തമാക്കിയതായും ‘ഓപ്പറേഷന്‍ എപിക് ഫ്യൂറി’ തുടരുകയാണെന്നുമാണ് ട്രംപ് അറിയിച്ചത്.