Home LATEST NEWS malyalam പുതിയ വാർത്ത ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് അമേരിക്കയുടെയും ആറ് അറബ് രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന

ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് അമേരിക്കയുടെയും ആറ് അറബ് രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന

10
0

Source :- SIRAJLIVE NEWS

ദുബൈ | ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് അമേരിക്കയും ആറ് അറബ് രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കി. അമേരിക്ക, ബഹ്‌റൈൻ, ജോർദാൻ, കുവൈത്ത്, ഖത്തർ, സഊദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങളാണ് ഇറാന്റെ നടപടിക്കെതിരെ ഒന്നിച്ചത്.

പശ്ചിമേഷ്യയിലുടനീളം ഇറാൻ നടത്തുന്ന വിവേചനരഹിതവും നിരുത്തരവാദപരവുമായ ആക്രമണങ്ങളെ തങ്ങൾ ശക്തമായി അപലപിക്കുന്നുവെന്ന് ഏഴ് രാജ്യങ്ങളും പ്രസ്താവനയിൽ വ്യക്തമാക്കി. ഈ ആക്രമണങ്ങൾ രാജ്യങ്ങളുടെ പരമാധികാരത്തെ ലംഘിക്കുന്നതും സിവിലിയൻമാരുടെ ജീവന് ഭീഷണിയുയർത്തുന്നതുമാണെന്ന് അവർ ചൂണ്ടിക്കാട്ടി. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്കും സമാധാന അന്തരീക്ഷത്തിനും ഇറാൻ വലിയ നാശനഷ്ടങ്ങളാണ് വരുത്തിയിരിക്കുന്നത്.

ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നീക്കങ്ങൾ മേഖലയിലെ സ്ഥിരതയെ അപകടപ്പെടുത്തുന്നതാണ്. സ്വന്തം പൗരന്മാരെയും രാജ്യത്തിന്റെ പരമാധികാരത്തെയും സംരക്ഷിക്കാൻ തങ്ങൾ ഒറ്റക്കെട്ടായി നിൽക്കുമെന്നും ഏത് സാഹചര്യത്തിലും സ്വയം പ്രതിരോധിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും പ്രസ്താവനയിൽ ആവർത്തിച്ചു.

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ അറബ് രാജ്യങ്ങളുടെ ഈ സംയുക്ത നിലപാട് ഏറെ നിർണ്ണായകമാണ്.

Summary

The United States, along with Bahrain, Jordan, Kuwait, Qatar, Saudi Arabia, and the UAE, issued a joint statement strongly condemning Iran’s indiscriminate missile and drone attacks across the Middle East. They characterized these “unjustified strikes” as a dangerous escalation that violates national sovereignty and threatens civilian infrastructure and regional stability. Reaffirming their right to self-defense, the seven nations pledged to stand united in protecting their citizens and territory against Iranian aggression.