Home ബിസിനസ്സ് business malyalam പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കും; നിലപാട് മാറ്റി ആർ ശ്രീലേഖ

പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കും; നിലപാട് മാറ്റി ആർ ശ്രീലേഖ

16
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന തീരുമാനം മാറ്റി മുൻ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരത്തിന് ഇറങ്ങുമെന്ന് ശ്രീലേഖ വ്യക്തമാക്കി. വട്ടിയൂർക്കാവിൽ ശ്രീലേഖയെ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം അഞ്ച് വർഷം മറ്റ് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന് ആയിരുന്നു ശ്രീലേഖയുടെ മുൻ നിലപാട്. ഇപ്പോൾ ഫേസ്ബുക്ക് പോസ്റ്റിലാണ് ശ്രീലേഖയുടെ പ്രതികരണം. “ഇനി കേരളം ബിജെപി ഭരിക്കണം, എങ്കിൽ മാത്രമേ ജനങ്ങൾക്ക് പൂർണ്ണമായി നീതി ലഭിക്കൂ” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്.

ശ്രീലേഖയുടെ പിണക്കം മാറ്റാനുള്ള നിരന്തരശ്രമം ബിജെപി സംസ്ഥാന നേതൃത്വം നടത്തിവരികയായിരുന്നു. തിരുവനന്തപുരത്ത് മേയർ സ്ഥാനത്തേക്ക് പരഗണിക്കാത്തതിന് പിന്നാലെയായിരുന്നു ശ്രീലേഖ അതൃപ്തി പരസ്യമാക്കിയത്. പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ നിന്ന് മത്സരിക്കാനില്ല എന്ന നിലപാട് കൂടി ശ്രീലേഖ പറഞ്ഞിരുന്നു.

തന്നെ ശാസ്തമംഗലം വാർഡിൽ അഞ്ച് വർഷത്തേക്കാണ് കൗൺസിലറായി തെരഞ്ഞെടുത്തത്. ശാസ്തമംഗലത്ത് പ്രവർത്തിക്കുകയാണ് തൻ്റെ ഉത്തരവാദിത്തം, അതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല എന്നായിരുന്നു ശ്രീലേഖ പറഞ്ഞത്.