Home LATEST NEWS malyalam പുതിയ വാർത്ത മുസ്ലിം ലീഗ് ഭവനപദ്ധതി: ആദ്യഘട്ട വീടുകൾ കൈമാറി

മുസ്ലിം ലീഗ് ഭവനപദ്ധതി: ആദ്യഘട്ട വീടുകൾ കൈമാറി

4
0

Source :- SIRAJLIVE NEWS

കല്‍പ്പറ്റ| മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി മുസ്ലിംലീഗ് തൃക്കൈപ്പറ്റ വള്ളിത്തോട് നിര്‍മ്മിച്ച സ്‌നേഹ ഭവനങ്ങള്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ 51 കുടുംബങ്ങള്‍ക്കാണ് വീടുകള്‍ നല്‍കിയത്.

മൂന്ന് ബെഡ്റൂമുകള്‍, രണ്ട് ബാത്ത്റൂമുകള്‍, അടുക്കള, വര്‍ക്കേരിയ, സിറ്റ്ഔട്ട്, ഡൈനിങ് – ലിവിങ് ഏരിയ ഉള്‍പ്പെടെ 1060 സ്‌ക്വയര്‍ ഫീറ്റിലുള്ള വീടുകളാണ് ദുരിതബാധിതര്‍ക്കായി ലീഗ് നിര്‍മിച്ച് നല്‍കിയത്. ഇതിന് പുറമേ കട്ടിലുകള്‍, മെത്ത, സോഫ സെറ്റ്, മിക്സി, ഗ്രെയിന്റര്‍ എന്നിവയടക്കം വിതരണം ചെയ്തിട്ടുണ്ട്. ഈ വീടുകളിലേക്കുള്ള ജലത്തിനായി കിണര്‍ കുഴിച്ച് കൂറ്റന്‍ ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്.

പ്രിയങ്ക ഗാന്ധി എം.പി മുഖ്യാതിഥിയായിരുന്നു. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം സ്വാഗതം പറഞ്ഞു. 1060 സ്‌ക്വയര്‍ ഫീറ്റിലുള്ള വീടുകളാണ് ഒരുക്കിയത്.