Home ബിസിനസ്സ് business malyalam ടോക്സിക് കേരളത്തിൽ എത്തിക്കുന്നത് ഇ4 എന്റർടൈൻമെന്റ്

ടോക്സിക് കേരളത്തിൽ എത്തിക്കുന്നത് ഇ4 എന്റർടൈൻമെന്റ്

11
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് ‘ടോക്സിക്’. ഗീതു മോഹൻദാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ രണ്ട് ഗ്ലിമ്പ്സുകൾ നേരത്തെ പുറത്തുവന്നിരുന്നു. വമ്പൻ പ്രതികരണമാണ് ലഭിച്ചിരുന്നത്.

വമ്പൻ ബജറ്റിലുള്ള ഒരു പക്കാ ആക്ഷൻ ചിത്രമാകും ടോക്സിക് എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഗീതു മോഹൻദാസിന്റെ മുൻ സിനിമകളിൽ നിന്ന് മാറി ആക്ഷനും വയലൻസിനും സിനിമയിൽ വലിയ പ്രാധാന്യമുണ്ടാകും.

ഇപ്പോഴിതാ സിനിമയുടെ കേരള വിതരണാവകാശം ഇ4 എന്റർടൈന്മെന്റ്സ് ആണ് നേടിയിരിക്കുന്നത്. പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിരിച്ചിരുന്നത്. ചിത്രത്തിന്റെ സംഗീത അവകാശത്തിനായി സീ മ്യൂസിക് കമ്പനിയുമായി ചരിത്രപരമായ കരാറിൽ ഒപ്പുവെച്ചുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. അടുത്ത കാലത്ത് സീ മ്യൂസിക് നടത്തിയ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്നാണിത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിക്കൊണ്ട് സീ മ്യൂസിക് കമ്പനി ഈ വമ്പൻ പ്രോജക്റ്റിന്റെ ഭാഗമായിരിക്കുന്നു. ‘ടോക്സിക്കിൽ’ ഒരുക്കിയിരിക്കുന്നത് സം​ഗീത വിരുന്ന് തന്നെയാണെന്നാണ് റിപ്പോർട്ടുകൾ.