Home LATEST NEWS malyalam പുതിയ വാർത്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ തോക്കുമായി അക്രമി

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ തോക്കുമായി അക്രമി

18
0

Source :- SIRAJLIVE NEWS

വാഷിംഗ്ടണ്‍ | അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ തോക്കുമായി അക്രമി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ വെടിവച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ടയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ട്രംപിന്റെ വസതിയായ മാര്‍ എ ലാഗോയില്‍ ആക്രമണ ശ്രമം ഉണ്ടായത് സുരക്ഷാ പരിധി ലംഘിച്ചാണെന്ന് സീക്രട്ട് സര്‍വീസ് വെളിപ്പെടുത്തി.

ആക്രമണ ശ്രമം നടന്നപ്പോള്‍ പ്രസിഡന്റ് ട്രംപ് മാര്‍ എ ലാഗോ വസതിയിലുണ്ടായിരുന്നില്ലെന്നും വാഷിംഗ്ടണിലെ വൈറ്റ് ഹൗസിലായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ആക്രമണ ശ്രമത്തെത്തുടര്‍ന്ന് മാര്‍ എ ലാഗോയുടെ സുരക്ഷ ശക്തമാക്കുകയും പ്രദേശം പൂര്‍ണ്ണമായും സീക്രട്ട് സര്‍വീസിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. നേരത്തെയും ട്രംപിന് നേരെ വധശ്രമങ്ങള്‍ ഉണ്ടായിട്ടുള്ള പശ്ചാത്തലത്തില്‍ അതീവ ഗൗരവത്തോടെയാണ് അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ ഈ സംഭവത്തെ കാണുന്നത്.