Home LATEST NEWS malyalam പുതിയ വാർത്ത ആരോഗ്യ മന്ത്രിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വച്ചു

ആരോഗ്യ മന്ത്രിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വച്ചു

18
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ റീത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍.

രാവിലെ എട്ട് മണിയോടെ വീണ ജോര്‍ജിന്റെ വീട്ടില്‍ ഇരച്ച് കയറിയ പ്രവര്‍ത്തകര്‍ വീടിന്റെ വാതിലില്‍ റീത്ത് വച്ചു. പിന്നീട് പോലീസ് ഉദ്യോഗസ്ഥര്‍ റീത്ത് എടുത്ത് മാറ്റി. മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന മൂന്ന് പോലീസുകാരെ തള്ളിമാറ്റിയായിരുന്നു പ്രവര്‍ത്തകര്‍ അതിക്രമിച്ചു കടന്നത്.

15 മിനിറ്റിന് ശേഷമാണ് കൂടുതല്‍ പോലീസുകാര്‍ ഇവിടെ എത്തിയത്. തുടര്‍ന്നു പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകാന്‍ അനുവദിക്കാതെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.