Source :- SIRAJLIVE NEWS
അഹമ്മദാബാദ്|ടി20 ലോകകപ്പില്‍ നെതര്‍ലാന്‍ഡ്സിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ്. സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ് ഇത്തവണയും പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. വൈസ് ക്യാപ്റ്റന്‍ അക്സര്‍ പട്ടേലും, കുല്‍ദീപ് യാദവും ഇന്നത്തെ മത്സരത്തില്‍ നിന്നും ഒഴിവായി. പകരം വാഷിംഗ്ടണ്‍ സുന്ദറും പേസര്‍ ആര്‍ഷ്ദീപ് സിംഗും ടീമില്‍ ഇടംനേടി. ഗ്രൂപ് സ്റ്റേജില്‍ എല്ലാ മത്സരവും വിജയിച്ച് സൂപ്പര്‍ എട്ടില്‍ എത്തുക എന്നതില്‍ കവിഞ്ഞ് ഇന്ത്യയ്ക്ക് മറ്റൊരു ലക്ഷ്യമില്ല. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്ത്യ ടീം: ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ബുംറ.
നെതര്‍ലാന്‍ഡ്‌സ് ടീം: മൈക്കള്‍ ലെവിറ്റ്, മാക്‌സ് ഒഡൗഡ്, ബാസ് ഡി ലീഡ്, കോളിന്‍ അക്കര്‍മാന്‍, സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), സാഷ് ലിയോണ്‍ കാഷറ്റ്, നോഹ ക്രോസ്, റീലോഫ് വാന്‍ ഡെര്‍ മെര്‍വെ, ലോഗന്‍ വാന്‍ ബീക്ക്, ആര്യന്‍ ദത്ത്, കൈല്‍ ക്ലീന്‍.



