Source :- SIRAJLIVE NEWS
മലപ്പുറം | വിശ്വാസികള്‍ റമസാന്‍ ആത്മാര്‍ത്ഥമായി ഏറ്റെടുത്ത് വിജയം വരിക്കാന്‍ മുന്നോട്ട് വരണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി റംസാന്‍ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു. കുടുംബത്തിലെ മുഴുവനംഗങ്ങളേയും പ്രത്യേകിച്ചും കുട്ടികളെയും മുതിര്‍ന്നവരെയും നന്നായി ഉള്‍ക്കൊള്ളണം. അവര്‍ക്ക് പ്രചോദനവും കരുത്തുമേകണം. നിര്‍ബ്ബന്ധ ആരാധനകള്‍ മുടങ്ങുന്ന ഒന്നിലും പങ്കുചേരാതിരിക്കാന്‍ സ്ത്രികളുള്‍പ്പെടെയുള്ളവര്‍ ജാഗ്രത പാലിക്കണം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്ത് പിടിക്കാനും ആശ്വാസങ്ങളെത്തിക്കാനും നോമ്പിലൂടെ നമുക്കാകണം. മനുഷ്യര്‍ക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങളെ സൗഹൃദത്തിന്റെ തെളിച്ചം കൊണ്ടില്ലാതാക്കണം. പ്രസിഡന്റ് വടശ്ശേരി ഹസന്‍ മുസ്ലിയാരും സെക്രട്ടറി പി കെ മുഹമ്മദ് ബശീറും ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് ഹാജി മൂന്നിയൂരും പറഞ്ഞു.
‘റമസാന്‍ വിശുദ്ധിയുടെ മാസമെന്ന ‘ പേരിലാണ് പ്രസ്ഥാന കുടുംബം ഈ മാസം 10 മുതല്‍ മാര്‍ച്ച് 20 വരെ ക്യാമ്പയിന്‍ നടത്തുന്നത്.
ജില്ലയിലെ 1233 യൂണിറ്റുകളിലും 154 സര്‍ക്കിളിലും 23 സോണുകളിലുമായി വിവിധങ്ങളായ പരിപാടികളാണ് നടക്കുന്നത്. പ്രസ്ഥാനത്തിന് കീഴില്‍ രൂപികരിച്ച യുണൈറ്റഡ് ഫാര്‍മേഴ്‌സ് ഫോറം (യു.എഫ്എഫ്) അംഗങ്ങള്‍ക്കു പുറമെ മറ്റ് കര്‍ഷകര്‍, വ്യാപാരികള്‍ക്കായി സോണ്‍ തലത്തിലും അതിഥി തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കായി സര്‍ക്കിള്‍ കേന്ദ്രീകരിച്ചും ഇഫ്ത്വാര്‍ സംഗമങ്ങളും ഉല്‍ബോധനങ്ങളും നടത്തും.
റമളാന്‍ മുന്നൊരുക്കങ്ങള്‍ക്കു പുറമെ യൂണിറ്റ്കള്‍ കേന്ദ്രികരിച്ച് ഫാമിലി ക്ലാസ്, പ്രായ ഘടനക്കനുസരിച്ചു സംഘടിപ്പിക്കും. വിദ്യാഭ്യാസ സഹായം, ഖതുമുല്‍ ഖുര്‍ആന്‍ ജല്‍സ , സമൂഹ സിയാറത്ത്, ബദര്‍ സ്മൃതി, ഇഅ്തികാഫ് ജല്‍സ , ഇഫ്ത്വാര്‍ , പെരുന്നാള്‍ കിറ്റ് വിതരണം എന്നിവ നടക്കും.



