Home LATEST NEWS malyalam പുതിയ വാർത്ത മുന്‍ യു ഡി എഫ് സര്‍ക്കാര്‍ എന്തായിരുന്നു; ഓര്‍മയിലെത്തിക്കാന്‍ പുതിയ വെബ്‌സൈറ്റുമായി സി പി എം

മുന്‍ യു ഡി എഫ് സര്‍ക്കാര്‍ എന്തായിരുന്നു; ഓര്‍മയിലെത്തിക്കാന്‍ പുതിയ വെബ്‌സൈറ്റുമായി സി പി എം

20
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | മുന്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതികളും ഭരണപരാജയങ്ങളും തുറന്നു കാട്ടാന്‍ ലക്ഷ്യമിട്ട് സി പി എം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി. ‘ഇരുണ്ട കാലം’ എന്ന പേരിലുള്ള ഈ വെബ്‌സൈറ്റിലൂടെ യു ഡി എഫ് ഭരണകാലത്തുണ്ടായ വിവാദങ്ങളും അഴിമതി കേസുകളും വിശദമായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.

ഇടതുപക്ഷം കേരളത്തില്‍ അധികാരത്തില്‍ എത്തുമ്പോള്‍ എട്ടുവയസ്സുമാത്രമുണ്ടായതിരുന്ന പുതിയ തലമുറ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തുന്നു. ഇവര്‍ക്ക് യു ഡി എഫ് ഭരണ കാലം എന്തായിരുന്നു എന്നറിയില്ല. പവര്‍കട്ട് എന്താണെന്നു പോലും അറിയാത്ത പുതിയ തലമുറക്ക് യു ഡി എഫ് ഭരണ കാലം പരിചയപ്പെടുത്തുന്ന നീക്കവുമായാണ് സി പി എം രംഗത്തുവരുന്നത്.

‘മകനേ തിരിച്ച് വരല്ലേ’ എന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിനും ഇതിന്റെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനും 10 വര്‍ഷമായി തുടരുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും ഈ വെബ്‌സൈറ്റ് ഗുണമാകുമെന്നാണ് സി പി എം കണക്കുകൂട്ടുന്നത്. 2011-16 കാലഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടി നയിച്ച യു ഡി എഫ് സര്‍ക്കാരിന്റെ അഴിമതി ആരോപണങ്ങളാണ് വെബ്‌സൈറ്റില്‍ പങ്കുവച്ചിട്ടുള്ളത്. യു ഡി എഫ് സര്‍ക്കാരിലെ ഓരോ വകുപ്പിലും ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ വിശദാംശങ്ങളും മന്ത്രിമാരുടെ വിദ്വേഷ പരാമര്‍ശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യരംഗത്തും വിദ്യാഭ്യാസ മേഖലയിലും നേരിട്ട വെല്ലുവിളികളും പരാമര്‍ശിക്കുന്നതാണ് വെബ്‌സൈറ്റ്. പവര്‍കട്ട്, ലോഡ്‌ഷെഡിംഗ്, കെ എസ് ആര്‍ ടി സിയിലെ വെല്ലുവിളി, ബാര്‍കോഴ, സോളാര്‍ അഴിമതി തുടങ്ങി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷ ഭരണത്തിലെ പോരായ്മകള്‍ ഓരോന്നായി വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ തുടങ്ങിയ പദ്ധതികളില്‍ യു ഡി എഫ് സര്‍ക്കാര്‍ എന്ത് ചെയ്‌തെന്ന ചോദ്യവും ‘ഇരുണ്ടകാലം’ ഉയര്‍ത്തുന്നുണ്ട്. https://irundakalam.com/ ഈ ലിങ്കിലൂടെയാണ് വെബ്‌സൈറ്റില്‍ പ്രവേശിക്കാന്‍ കഴിയുക.