Home LATEST NEWS malyalam പുതിയ വാർത്ത ശബരിമല ദ്വാരപാലക കട്ടിള പാളികളില്‍ നിന്ന് നഷ്ടമായത് ഒരു കിലോ 700 ഗ്രാം സ്വര്‍ണം എന്നു...

ശബരിമല ദ്വാരപാലക കട്ടിള പാളികളില്‍ നിന്ന് നഷ്ടമായത് ഒരു കിലോ 700 ഗ്രാം സ്വര്‍ണം എന്നു നിഗമനം

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ (വി എസ് എസ് സി) നടത്തിയ ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തില്‍, ശബരിമല ദ്വാരപാലക കട്ടിള പാളികളില്‍ നിന്ന് നഷ്ടമായത് ഒരു കിലോ 700 ഗ്രാം സ്വര്‍ണമാണന്നു നിഗമനം.

ജംഷഡ്പൂരിലെ നാഷണല്‍ ലാബില്‍ നിന്നുള്ള ഫലംകൂടി വന്ന ശേഷം എസ് ഐ ടി കണക്ക് കോടതിയെ അറിയിക്കും. ദ്വാരപാലക ശില്‍പ്പപാളികളില്‍ നിന്നുമാണ് കൂടുതല്‍ സ്വര്‍ണം നഷ്ടമായത്. 900 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചുവെന്നായിരുന്നു സ്മാര്‍ട്ട് ക്രിയേഷന്‍ ഉടമയുടെ മൊഴി. ഏറ്റവും കൂടുതല്‍ സ്വര്‍ണം നഷ്ടമായത് ദ്വാരപാലക ശില്‍പ്പപാളികളില്‍ നിന്നുമാണ്. വി എസ് എസ് സിയിലെ ശാസ്ത്രീയ പരിശോധനയില്‍ നിന്നു ലഭിച്ച നഷ്ടമായ സ്വര്‍ണത്തിന്റെ കണക്കും ജംഷഡ്പൂര്‍ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലാബിലെ ഫലവും വിലയിരുത്തിയാകും അന്തിമ റിപ്പോര്‍ട്ട് വരുന്നത്.

കഴിഞ്ഞ ദിവസം ശബരിമലയില്‍ നിന്ന് എടുത്ത സ്വര്‍ണപ്പാളി സാമ്പിളുകള്‍ ഇന്ന് കൊല്ലം കോടതിയില്‍ ഹാജരാക്കും. പരിശോധനക്ക് അയക്കേണ്ട ലാബിന്റെ വിവരങ്ങള്‍ പിന്നീട് ഹാജരാക്കും. ജംഷഡ്പൂരിലെ ലാബില്‍ നിന്ന് അറിയേണ്ട കാര്യങ്ങള്‍ പ്രത്യേക ചോദ്യാവലിയാക്കി നല്‍കും.