Home LATEST NEWS malyalam പുതിയ വാർത്ത അറബിക് അധ്യാപകരുടെ ഗാനമത്സരം: മുഹമ്മദ് സാബിതിന് ഒന്നാം സ്ഥാനം

അറബിക് അധ്യാപകരുടെ ഗാനമത്സരം: മുഹമ്മദ് സാബിതിന് ഒന്നാം സ്ഥാനം

12
0

Source :- SIRAJLIVE NEWS

കോഴിക്കോട് | പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് അധ്യാപകര്‍ക്കായി നടത്തിയ സംസ്ഥാന തല അറബിഗാന മത്സരത്തില്‍ കാന്തപുരം ഈസ്റ്റ് എ എം എല്‍ എല്‍ പി സ്‌കൂള്‍(ചോയിമഠം) അധ്യാപകന്‍ മുഹമ്മദ് സാബിതിന് ഒന്നാം സ്ഥാനം.

വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ ഫലസ്തീന്‍ ജനതയുടെ വേദനയും ഇന്നത്തെ സ്ഥിതി വിശേഷങ്ങളും വിവരിക്കുന്ന ഗാനമാലപിച്ചാണ് സാബിത് ഒന്നാമതെത്തിയത്. 2023ലും അറബിഗാന മത്സരത്തില്‍ സംസ്ഥാനതലത്തില്‍ സാബിതിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.

കെ എസ് ടി എ നടത്തിയ മാപ്പിളപ്പാട്ടിലും എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവുകളില്‍ മദ്ഹ് ഗാനത്തിലും മാപ്പിളപ്പാട്ടിലും നേരത്തെ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. മദ്ഹ്, ബുര്‍ദ വേദികളില്‍ ഗാനമാലപിക്കാറുള്ള മുഹമ്മദ് സാബിത് അടിവാരം കൈതപ്പൊയില്‍ ഹംസ മുസ്ല്യാരുടെയും മറിയയുടെയും മകനാണ്.