Home ബിസിനസ്സ് business malyalam ഇത്രയും വലിയ പ്രതിഫലം വേണ്ട; ‘ഡി 55’ ലെ പ്രതിഫലം കുറച്ചുമതിയെന്ന് മമ്മൂട്ടി

ഇത്രയും വലിയ പ്രതിഫലം വേണ്ട; ‘ഡി 55’ ലെ പ്രതിഫലം കുറച്ചുമതിയെന്ന് മമ്മൂട്ടി

12
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ധനുഷിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഡി 55’. മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയും ധനുഷിനൊപ്പം ചിത്രത്തിലെത്തുന്നതു കൊണ്ട് തന്നെ ഡി 55 ലുള്ള ആരാധകരുടെ പ്രതീക്ഷയും വാനോളമാണ്. മമ്മൂട്ടി വീണ്ടും തമിഴിൽ എത്തുമ്പോൾ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ആ സിനിമയ്ക്കായി കാത്തിരിക്കുന്നതും. സായ് പല്ലവി, ശ്രീലീല എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഇപ്പോൾ ‘ഡി 55’ലെ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഡി55 ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ധനുഷ് തന്നെയാണ്. 45 കോടി രൂപയാണ് ധനുഷിന്റെ പ്രതിഫലം എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സിനിമ ഹിറ്റായാല്‍ ധനുഷിന്റെ താരമൂല്യം വീണ്ടും ഉയരുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ചിത്രത്തിൽ നായികയായെത്തുന്ന സായ് പല്ലവിയ്ക്ക് 12 കോടിയാണ് പ്രതിഫലം. ശ്രീലീലയ്ക്ക് മൂന്ന് കോടിയാണ് പ്രതിഫലം. ശ്രീലീല ചിത്രത്തിൽ ഏതാനും ചില രംഗങ്ങളില്‍ മാത്രമേ ഉണ്ടാകൂ എന്നാണ് വിവരം. ചിത്രത്തിന്റെ സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിയുടെ പ്രതിഫലം 15 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സായ് അഭ്യങ്കര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മൂന്ന് കോടി രൂപയാണ് ഇദ്ദേഹത്തിന്റെ പ്രതിഫലം എന്നും വാര്‍ത്തകളുണ്ട്. ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് മമ്മൂട്ടിയുടെ പ്രതിഫലം സംബന്ധിച്ചാണ്. മമ്മൂട്ടിക്ക് മികച്ച പ്രതിഫലം നല്‍കണം എന്ന് ധനുഷ് കരുതിയിരുന്നു.

35 കോടി രൂപ നല്‍കാമെന്ന് ധാരണയാകുകയും ചെയ്തു. എന്നാല്‍ മമ്മൂട്ടി ഇക്കാര്യം നിരസിച്ചു എന്നാണ് വാര്‍ത്തകള്‍. ഇത്രയും വലിയ പ്രതിഫലം വേണ്ട എന്നായിരുന്നുവത്രെ മമ്മൂട്ടിയുടെ പ്രതികരണം. ഒടുവില്‍ 24 കോടി രൂപ പ്രതിഫലമായി ഉറപ്പിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ഈ തീരുമാനം തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ അഭിനന്ദനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സിനിമയില്‍ വളരെ നിര്‍ണായകമായ വേഷമാണ് മമ്മൂട്ടിക്കുള്ളത്. 2018ല്‍ പുറത്തിറങ്ങിയ പേരന്‍പ് ആണ് ഇതിന് മുൻപ് റിലീസ് ചെയ്ത മമ്മൂട്ടിയുടെ തമിഴ് ചിത്രം. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ കമ്മത്ത് ആൻഡ് കമ്മത്തിൽ ധനുഷ് അതിഥി വേഷത്തിലെത്തിയിരുന്നു.