Source :- SIRAJLIVE NEWS
കോഴിക്കോട് | വീടിന്റെ ടെറസില്‍ നില്‍ക്കുമ്പോള്‍ വൈദ്യുതാഘാതമേറ്റ വിദ്യാര്‍ഥിനി മരിച്ചു. കൊടുവള്ളി കച്ചേരിമുക്ക് കളത്തിങ്കല്‍ റഷീദിന്റെ മകള്‍ തന്‍ഹ (12) ആണ് മരിച്ചത്.
വീടിന്റെ മുകളില്‍ നില്‍ക്കുമ്പോള്‍ വൈദ്യുതി ലൈനില്‍ അബദ്ധത്തില്‍ കൈ തട്ടിയതാണ് അപകട കാരണം. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.



