Home ബിസിനസ്സ് business malyalam വയനാട് ദുരന്തബാധിതർക്കുള്ള കോൺഗ്രസിന്റെ വീടുകൾ; തറക്കല്ലിടൽ പാർലമെൻറ് കഴിഞ്ഞശേഷം: വിഡി സതീശൻ

വയനാട് ദുരന്തബാധിതർക്കുള്ള കോൺഗ്രസിന്റെ വീടുകൾ; തറക്കല്ലിടൽ പാർലമെൻറ് കഴിഞ്ഞശേഷം: വിഡി സതീശൻ

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

വയനാട് ദുരന്തബാധിതർക്കുള്ള കോൺഗ്രസിന്റെ വീടുകളുടെ തറക്കല്ലിടൽ ഈമാസമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർലമെൻറ് കഴിഞ്ഞശേഷം തറക്കല്ലിടൽ നടത്തും. അടുത്തുള്ള ഭൂമിയുടെ രജിസ്ട്രേഷൻ കൂടി പൂർത്തിയായ ശേഷം തറക്കല്ലിടൽ ചടങ്ങ് നടത്തുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

ആഗോള അയ്യപ്പ സംഗമത്തിൽ നിരവധി ക്രമക്കേടുകൾ നടന്നു. 600 ഓളം പേർ പങ്കെടുത്ത പരിപാടി ഇത്രയും കോടി രൂപ എങ്ങനെ ചെലവായി. ആഗോള അയ്യപ്പ സംഗമത്തിന് പിന്നിൽ മുഴുവൻ കളവ്. അയ്യപ്പൻറെ പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കണം. കോടതിയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നും വി ഡി സതീശൻ വിമർശിച്ചു.

ജോസ് കെ മാണിയുടെയും റോഷി അഗസ്റ്റിന്റെയും ചർച്ചയായ ദൃശ്യങ്ങൾ, കേരള കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങൾ എന്ന് വിഡി സതീശൻ. പ്രതികരണത്തിനില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.