Home LATEST NEWS malyalam പുതിയ വാർത്ത പ്രതിപക്ഷത്തിന്റെ അവിശ്വാസ നോട്ടീസ്; ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ഇന്ന് സഭയിലെത്തില്ല

പ്രതിപക്ഷത്തിന്റെ അവിശ്വാസ നോട്ടീസ്; ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ഇന്ന് സഭയിലെത്തില്ല

15
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | പ്രതിപക്ഷം തനിക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കിയ പശ്ചാത്തലത്തില്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ഇന്ന് സഭയിലെത്തില്ല. പ്രമേയത്തില്‍ തീരുമാനമാകുന്നതു വരെ സ്പീക്കര്‍ സഭയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന.

സ്പീക്കറെ നീക്കാനുള്ള നോട്ടീസില്‍ സെക്രട്ടറി ജനറല്‍ നിയമോപദേശം തേടും. നോട്ടീസ് ചട്ടപ്രകാരമാണോ എന്നതിലാണ് നിയമോപദേശം തേടുക. മാര്‍ച്ച് ഒമ്പതിന് നോട്ടീസ് സഭയില്‍ ചര്‍ച്ചക്കെടുത്തേക്കും.

അതേസമയം, ബജറ്റ് ചര്‍ച്ച ഇന്നും ലോക്‌സഭയില്‍ തുടരും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം വെള്ളിയാഴ്ച അവസാനിക്കും. ബജറ്റുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സംസാരിക്കുമെന്നാണ് വിവരം. ധനമന്ത്രി ചര്‍ച്ചക്ക് മറുപടി നല്‍കും.