Home ബിസിനസ്സ് business malyalam സോഷ്യൽ മീഡിയ എഐ കാരിക്കേച്ചർ ട്രെൻഡിനൊപ്പം ചേർന്ന് കേരളത്തിലെ മന്ത്രിമാരും

സോഷ്യൽ മീഡിയ എഐ കാരിക്കേച്ചർ ട്രെൻഡിനൊപ്പം ചേർന്ന് കേരളത്തിലെ മന്ത്രിമാരും

25
0

Source :- EVARTHA NEWS

സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന എഐ കാരിക്കേച്ചർ ട്രെൻഡിനൊപ്പം ചേർന്ന് കേരളത്തിലെ മന്ത്രിമാരും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, സഹകരണ-സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ, ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ എന്നിവരാണ് തങ്ങളുടെ എഐ പതിപ്പുകൾ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തയാറാക്കിയ ഈ രസകരമായ ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ സൈബറിടത്തിൽ വലിയ ചർച്ചയായി മാറി. ‘ട്രെൻഡിനൊപ്പം ഈ ഞാനും’ എന്ന കുറിപ്പോടെ മന്ത്രി വി. ശിവൻകുട്ടിയാണ് ആദ്യം ചിത്രം പോസ്റ്റ് ചെയ്തത്. പിന്നാലെ സമാനമായ കുറിപ്പുകളുമായി മന്ത്രിമാരായ വി.എൻ. വാസവനും കെ.ബി. ഗണേഷ് കുമാറും ചിത്രങ്ങൾ പങ്കുവെച്ചു.

തങ്ങളുടെ പ്രിയപ്പെട്ട നേതാക്കളുടെ കാരിക്കേച്ചർ രൂപങ്ങൾ കണ്ട് അമ്പരന്ന ആരാധകരും അനുയായികളും വളരെ ആവേശത്തോടെയാണ് ഇതിനോട് പ്രതികരിച്ചത്. മന്ത്രിമാരുടെ ഈ നവീനമായ ഇടപെടൽ ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ മികച്ച സ്വീകാര്യതയാണ് നേടുന്നത്.