Home ബിസിനസ്സ് business malyalam ഈ നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ്‌ നൽകാം എന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു: എം വി...

ഈ നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ്‌ നൽകാം എന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു: എം വി ശ്രേയംസ് കുമാര്‍

10
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് ആർജെഡി നേതാവ് എംവി ശ്രേയാംസ് കുമാർ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അർഹമായ സീറ്റ് നൽകണമെന്നും ആർജെഡി ഇടതുമുന്നണിയിൽ തുടരുമെന്നും പാർട്ടി നേതൃയോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു. കോവളം സീറ്റിനായി ആർജെഡി ഇടതുമുന്നണിയിൽ അവകാശവാദം ഉന്നയിക്കുമെന്നും പാർട്ടിയിൽ അനൈക്യമില്ലെന്നും ശ്രേയാംസ് കുമാർ വ്യക്തമാക്കി.

ഇടതുപക്ഷ മുന്നണിയോടൊപ്പമാണ് ആർജെഡി എന്നും അർഹമായ പരിഗണന ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഷയത്തിൽ ഇടതുമുന്നണിയിൽ കാര്യങ്ങൾ അവതരിപ്പിക്കുമെന്നും മുന്നണി മാറ്റം സംബന്ധിച്ച ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന കാലത്ത് കോടിയേരി ബാലകൃഷ്ണൻ നൽകിയ ഉറപ്പ് നിലവിലെ നേതൃത്വം പാലിക്കണമെന്നും ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടു. കോഴിക്കോടും തിരുവിതാംകൂറിലും കൂടുതൽ സീറ്റിന് ആർജെഡിക്ക് അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചെറിയ പാർട്ടിയായിരുന്നാലും ആർജെഡിക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ടെന്നും അധികാരത്തിലെത്താൻ ഏത് വഴിയും സ്വീകരിക്കില്ലെന്നും ശ്രേയാംസ് കുമാർ പറഞ്ഞു. അടുത്തിടെയായി കേരളത്തിൽ ആശ്വാസകരമല്ലാത്ത ചില പ്രവണതകൾ കാണപ്പെടുന്നുണ്ടെന്നും അത് മാറ്റിയെടുക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇടതുമുന്നണിയിൽ സിപിഐയും കേരള കോൺഗ്രസും കഴിഞ്ഞാൽ പല മണ്ഡലങ്ങളിലും ആർജെഡിയാണ് പ്രധാന ഘടകമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണിയിൽ കാര്യങ്ങൾ അവതരിപ്പിക്കും. മുന്നണി മാറുമോ എന്ന ചോദ്യം വേണ്ട. ആ ചോദ്യത്തിന് പ്രസക്തി ഇല്ല. ഈ നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ്‌ നൽകാം എന്ന് സെക്രട്ടറി ആയിരിക്ക്കേ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ആ ഉറപ്പ് ഇന്നത്തെ പാർട്ടി പാലിക്കണം.

ഇതെല്ലാം പരിഗണിച്ചാവണം സീറ്റ് ചർച്ചകൾ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ നിർബന്ധത്തിന് വഴങ്ങിയാണ് താൻ മത്സരിച്ചതെന്നും, ഇടതുമുന്നണിയുടെ ഭാഗത്തുനിന്ന് വടകരയിൽ മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ശ്രേയാംസ് കുമാർ പറഞ്ഞു. രാഷ്ട്രീയത്തിൽ തുടരുമെങ്കിലും ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.