Home LATEST NEWS malyalam പുതിയ വാർത്ത ഖലീലുൽ ബുഖാരി തങ്ങളുടെ ബംഗാൾ യാത്രക്ക് ഉജ്ജ്വല തുടക്കം

ഖലീലുൽ ബുഖാരി തങ്ങളുടെ ബംഗാൾ യാത്രക്ക് ഉജ്ജ്വല തുടക്കം

13
0

Source :- SIRAJLIVE NEWS

സിലിഗുരി | കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ ബംഗാൾ യാത്രക്ക് ഉജ്ജ്വല തുടക്കം. തിങ്കളാഴ്ച രാവിലെ ബംഗാളിലെ ബഗ്ഡോഗ്ര എയർപ്പോർട്ടിലെത്തിയ ഖലീലുൽ ബുഖാരി തങ്ങളെ വെസ്റ്റ് ബംഗാൾ മൈനോറിറ്റി സെക്രട്ടറി റഫീഖുൽ ഇസ്ലാം, എസ് എസ് എഫ് ദേശീയ നേതാവും ത്വൈബ ഗാർഡൻ ഡയറക്ടറുമായ സുഹൈറുദ്ധീൻ നൂറാനി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

തുടർന്ന് ബംഗാളിലെ സിലിഗുരിയിൽ നിന്ന് ആരംഭിച്ച യാത്രയിൽ ചോപ്ര, ഗുഞ്ചാരിയ, ബിസ്രീത്, ഭഗവാൻപൂർ, നൂരിപൂർ ചൗക്, രാഖോപൂർ എന്നിവിടങ്ങളിൽ സ്വീകരണ സമ്മേളനങ്ങൾ നടന്നു. എസ് ഐ ആറിൽ ബംഗാളടക്കമുള്ള എല്ലാ സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങളുടെ ഭീതിയകറ്റാൻ ഇലക്ഷൻ കമ്മീഷൻ ഇടപെടണമെന്നും രാജ്യത്തെ മത -ജാതി ഭേദമന്യേ എല്ലാ മനുഷ്യർക്കും വോട്ടവകാശം പുന:സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗാളിന്റെ സാമൂഹിക, വിദ്യാഭ്യാസ പ്രതിസന്ധികൾ യാത്രയിൽ പ്രമേയമായി.

വെസ്റ്റ് ബംഗാൾ മുൻ ന്യൂനപക്ഷക്ഷേമ മന്ത്രി ഗുലാം റബ്ബാനിയുമായി കൂടിക്കാഴ്ച നടത്തി. കുറ്റൂർ അബ്ദുറഹ്മാൻ ഹാജി, സയ്യിദ് അബ്ദുൽ ഫത്താഹ് ബുഖാരി, മുഫ്തി ഫഖീഹുൽ ഖമർ സഖാഫി, സുബൈർ അംജദി (അസി.പ്രൊഫസർ- അലിഗഡ് സർവകലാശാല), മുഷ്ത്താഖ് അസ്ഹരി (ചീഫ്, മോറൽ അക്കാദമി), ഷമായിൽ സുഹ് രി (കോർഡിനേറ്റർ, മോറൽ അക്കാദമി), അജ്മൽ ലിഫാഹ് (എജ്യു ഓഫിസർ ), അലി നൂറാനി, സുഹൈറുദ്ധീൻ നൂറാനി, സയ്യിദ് മുർതളാ സഖാഫി, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, അഷ്റഫ് സഖാഫി പൂപ്പലം, ശരീഫ് നൂറാനി, മുഹമ്മദ് ഇബ്റാഹീം സഖാഫി, മുബശ്ശിർ മുഈനി കൽക്കത്ത, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി, ഉമർ പൂമോൻ, മഹ്മൂദ് ഹാജി കൂത്തുപറമ്പ്, എഞ്ചിനീയർ അബ്ദുൽ വഹാബ് സംബന്ധിച്ചു.

യാത്രയുടെ രണ്ടാം ദിനമായ ചൊവ്വാഴ്ച ദക്ഷിൺ ദിനാജ്പൂർ ജില്ലയിലെ മാജിഖണ്ഡയിൽ സ്ഥിതി ചെയ്യുന്ന തൈബ ക്യാമ്പസുകൾ സന്ദർശിക്കും. പബ്ലിക് സ്കൂളിന്റെയും, റൂട്ടെഡ് ക്യാമ്പിന്റെയും ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും.

തൈബ ഗാർഡനു കീഴിലെ ആയിരത്തോളം മദ്റസകളുടെ കൂട്ടായ്മയായ തൈബ മോറൽ അക്കാദമിയുടെ ബിഷാറ ആനുവൽ കോൺഫറൻസും ഖലീൽ തങ്ങൾ ഉദ്ഘാടനം ചെയ്യും. ബംഗാൾ, ജാർഖണ്ഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ സംബന്ധിക്കും.