Home LATEST NEWS malyalam പുതിയ വാർത്ത ജി സി സി റെയില്‍വേ പദ്ധതി 2030-ല്‍ യാഥാര്‍ഥ്യമാകും; ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍...

ജി സി സി റെയില്‍വേ പദ്ധതി 2030-ല്‍ യാഥാര്‍ഥ്യമാകും; ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകും

25
0

Source :- SIRAJLIVE NEWS

ദമ്മാം | ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ജി സി സി റെയില്‍വേ പദ്ധതി 2030-ല്‍ യാഥാര്‍ഥ്യമാകുമെന്ന് ജി സി സി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവി. സഊദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ നടന്ന ഗതാഗത-റോഡ് ഫോറത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ നിര്‍മാണത്തില്‍ വിവിധ ജി സി സി രാജ്യങ്ങള്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അല്‍ ബുദൈവി ചൂണ്ടിക്കാട്ടി. 2030-ഓടെ റെയില്‍ ശൃംഖലകള്‍ തമ്മില്‍ പൂര്‍ണമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.

വിമാനയാത്രക്കും റോഡ് ഗതാഗതത്തിനും പുറമെ റെയില്‍വേ കൂടി വരുന്നതോടെ ഗതാഗത രംഗത്ത് കൂടുതല്‍ തിരഞ്ഞെടുപ്പുകള്‍ ലഭ്യമാകും. ഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ജി സി സി രാജ്യങ്ങള്‍ വലിയ മുന്‍ഗണനയാണ് നല്‍കുന്നതെന്നും ഇത് സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ജാസിം അല്‍ ബുദൈവി വ്യക്തമാക്കി. ആറോളം ഗള്‍ഫ് രാഷ്ട്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ ശൃംഖല യാഥാര്‍ഥ്യമാകുന്നതോടെ ഗള്‍ഫ് തലസ്ഥാനങ്ങള്‍ക്കിടയിലുള്ള യാത്ര സുഗമമാകും.

ഈ സംയോജിത ഗതാഗത സംവിധാനം ഗള്‍ഫ് ഐക്യത്തിന്റെയും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെയും പ്രതീകമാണെന്നും, ഇത് മേഖലയിലെ ദീര്‍ഘകാല വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുമെന്നും ജാസിം അല്‍ ബുദൈവി പറഞ്ഞു.