Home ബിസിനസ്സ് business malyalam എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട രേഖകളിൽ പ്രധാനമന്ത്രി മോദിയുടെ പേര്; വ്യക്തമായ വിശദീകരണം നൽകാതെ കേന്ദ്രസർക്കാർ

എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട രേഖകളിൽ പ്രധാനമന്ത്രി മോദിയുടെ പേര്; വ്യക്തമായ വിശദീകരണം നൽകാതെ കേന്ദ്രസർക്കാർ

6
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട രേഖകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെയും പേരുകൾ പരാമർശിക്കപ്പെടുന്നുവെന്ന ആരോപണങ്ങൾ ഉയരുന്നു. ഡോണാൾഡ് ട്രംപും മോദിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയ്ക്ക് എപ്‌സ്‌റ്റീൻ ഇടനിലക്കാരനായിരുന്നുവെന്ന അവകാശവാദങ്ങളും പുറത്തുവന്നിട്ടുണ്ട്.

വിഷയം അന്താരാഷ്ട്ര മാധ്യമങ്ങളിൽ വാർത്തയായിട്ടും കേന്ദ്രസർക്കാർ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ലെന്നാണ് വിമർശനം. ശിക്ഷിക്കപ്പെട്ട കുറ്റവാളിയുടെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ തള്ളിക്കളയുന്നുവെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണമാണ് ഇതുവരെ പുറത്തുവന്നത്.

അമേരിക്കയിൽ വിവാദ വ്യവസായിയായി അറിയപ്പെട്ട എപ്‌സ്‌റ്റീൻ 2008ലും 2019ലും അറസ്റ്റ് ചെയ്യപ്പെടുകയും, 2019ൽ ജയിലിൽ മരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കോൺടാക്റ്റ് ലിസ്റ്റിൽ നിരവധി ഉന്നത രാഷ്ട്രീയ നേതാക്കളുടെയും സെലിബ്രിറ്റികളുടെയും പേരുകളുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെയും വിവാദമായിരുന്നു. എപ്‌സ്‌റ്റീൻ ഫയലുകളെ ചൊല്ലിയുള്ള ചർച്ചകൾ വീണ്ടും ശക്തമാകുന്നതിനിടെയാണ് കേന്ദ്രത്തിനെതിരെ ആരോപണങ്ങൾ ഉയരുന്നത്.