Source :- SIRAJLIVE NEWS
ശ്രീഹരിക്കോട്ട | ഇന്ത്യയുടെ അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹം ഇ ഒ എസ്-9 വിക്ഷേപണ ദൗത്യം പരാജയപ്പെട്ടു. മൂന്നാംഘട്ടത്തില്‍ അപ്രതീക്ഷിത പ്രശ്‌നങ്ങളുണ്ടായെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ വി നാരായണന്‍ അറിയിച്ചു.
ആദ്യ രണ്ടു ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയായതിന് പിന്നാലെയാണ് മൂന്നാം ഘട്ടത്തില്‍ അപ്രതീക്ഷിത പ്രശ്‌നങ്ങള്‍ നേരിട്ടത്. അള്‍ട്രാ ഹൈ റെസല്യൂഷന്‍ സ്‌കാനറുകള്‍ ഘടിപ്പിച്ച ഉപഗ്രഹം അതിര്‍ത്തി നിരീക്ഷണത്തിനടക്കം സഹായകമാകരമാകുന്ന രീതിയിലാണ് നിര്‍മിച്ചത്.
പി എസ് എല്‍ വി ഇ61ല്‍ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ഉപഗ്രഹം കുതിച്ചുയര്‍ന്നത്. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് വിശദീകരിക്കാമെന്ന് ചെയര്‍മാന്‍ അറിയിച്ചു.