Source :- SIRAJLIVE NEWS
പന്തളം | 17കാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ ഒരാളെ haലിസ് അറസ്റ്റ് ചെയ്തു. പന്തളം ചേരിക്കല്‍ ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ഷാജഹാന്(48)നെയാണ് പന്തളം പോലിസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ പന്തളത്തെ ട്യൂഷന് സെന്ററിലേക്ക് പോകുമ്പോള്‍, പന്തളം ഗേള്‍സ് സ്കൂളിന് മുന്‍വശം എം സി റോഡിന്റെ നടപ്പാതയില്‍ വച്ചാണ് പ്രതി കുട്ടിക്ക് നേരേ അതിക്രമം കാട്ടിയത്.
അശ്ലീലം പറഞ്ഞുകൊണ്ട് പിന്നാലെ കൂടിയ പ്രതി, കുട്ടിയുടെ ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അക്രമത്തിനു വിധേയയാക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം കൂട്ടിയപ്പോള്‍ ഇയാള്‍ ഓടിപ്പോയി. ഭയന്നുപോയ കുട്ടി, തുടര്‍ന്ന് വീട്ടിലെത്തി വിവരം ധരിപ്പിക്കുകയും ഈക്കാര്യം പൊലിസിനെ അറിയിക്കുകയുമായിരുന്നു. ഇയാള്‍ സ്ഥിരമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അശ്ലീലം കാട്ടുകയും, ലൈംഗികച്ചുവയോടെ സംസാരിക്കുകയും പൊതുസ്ഥലങ്ങളില്‍ വച്ച് ശല്യം ചെയ്യുകയും ചെയ്യുന്ന ആളാണ്. ഇത്തരം കുറ്റകൃത്യങ്ങളുടെ പേരില്‍ മുമ്പ് ഇയാള്‍ക്കെതിരെ പന്തളം പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ് എച്ച് ഓ ടി ഡി പ്രജീഷിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ അനീഷ് എബ്രഹാം, വിനോദ് കുമാര്‍, എസ് സി പി ഓ വിജയകുമാര്‍, സി പി ഓമാരായ എസ് അന്‍വര്‍ഷ, അഖില്‍, ജലജ എന്നിവരായിരുന്നു പൊലിസ് സംഘത്തില്‍ ഉണ്ടായിരുന്നത്.