Source :- SIRAJLIVE NEWS
മക്ക|പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുണ്യഭൂമിയിലെത്തുന്ന ഹാജിമാരെ സേവിക്കുന്നതിനും മാർഗനിർദ്ദേശം നൽകുന്നതിനും രണ്ടു പതിറ്റാണ്ടു കാലമായി കേന്ദ്രീകൃത സ്വഭാവത്തിൽ ഐ സി എഫ്, ആർ എസ് സി ഹജ്ജ് വളണ്ടിയർ കോർ രംഗത്തുണ്ട്. മലയാളികൾക്ക് പുറമേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും , മറ്റു രാഷ്ട്രങ്ങളിൽ നിന്നും എത്തുന്ന ഹാജിമാർക്കും ഹജ്ജ് വളണ്ടിയർ കോർ വളണ്ടിയർമാരുടെ സേവനം കഴിഞ്ഞ കാലങ്ങളിൽ പ്രയോജനപ്പെട്ടിട്ടുണ്ട്. ആദ്യ സംഘം മക്കയിൽ ഇറങ്ങിയത് മുതൽ ഹജ്ജ് വളണ്ടിയർ കോറിന്റെ സേവനം വിവിധ ഷിഫ്റ്റുകളിലായി വിവിധ സ്ഥലങ്ങളിൽ ലഭ്യമായിരിക്കും.
വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന വളണ്ടിയർമാരുടെ സേവനം രാജ്യത്തിന്റെ നിയമപാലകരുൾപ്പെടെ ഇന്ത്യൻ കോൺസുലേറ്റിന്റെയും പ്രശംസ ലഭിച്ചിട്ടുണ്ട്. ഐ സി എഫ്, ആർ എസ് സി നേതൃത്വത്തിൽ വാദിസലാം ഹാളിൽ ചേർന്ന സംഗമത്തിൽ H V C 2025 കോർ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
2025 കോർ കമ്മിറ്റി അംഗങ്ങളായി ടി എസ് ബദറുദ്ധീൻ അൽബുഖാരി തങ്ങൾ, അഷ്‌റഫ് പേങ്ങാട്, മുഹമ്മദ് മുസ്‌ലിയാർ ( സ്റ്റിയറിംഗ് കമ്മിറ്റി )അബ്ദുനാസർ അൻവരി (ചെയർമാൻ )ഹനീഫ അമാനി (വൈസ് ചെയർമാൻ )ജമാൽ കക്കാട് (കോഡിനേറ്റർ )കബീർ ചൊവ്വ (ക്യാപ്റ്റൻ )മൊയ്‌ദീൻ കോട്ടോപാടം (വൈസ് ക്യാപ്റ്റൻ )ശാഫി ബാഖവി (നാഷണൽ കോഡിനേറ്റർ )റഷീദ് അസ്ഹരി, OK സുഹൈൽ സഖാഫി (റിസപ്ഷൻ ) അബൂബക്കർ കണ്ണൂർ, സലിം സിദ്ധീഖി (ഫിനാൻസ്) ഫഹദ് മഹ്ളറ ,അനസ് മുബാറക് (ഓഫീസ് ) അബ്ദു റഷീദ് വേങ്ങര,യാസിർ സഖാഫി കൂമണ്ണ (ദഅവ ) കബീർ പറമ്പിൽ പീടിക ,അൻസാർ താനാളൂർ (ഹെല്പ് ഡെസ്ക് ) ഷെഫിൻ ആലപ്പുഴ ,റഊഫ് (മെഡിക്കൽവിംഗ് ) ശിഹാബ് കുറുകത്താണി ,മുസ്തഫ കാളോത്ത് (ട്രെയിനിങ് & ഓർഗനൈസിംഗ് ) അലി ഇന്ത്യന്നൂർ ,ഹംസ കണ്ണൂർ (ലീഗൽ വിംഗ്) ഇസ്ഹാഖ് ഖാദിസിയ്യ ,ജുനൈദ് കൊണ്ടോട്ടി (മീഡിയവിംഗ് ) ഫൈസൽ സഖാഫി ഉളിയിൽ ,ഇർഷാദ് സഖാഫി ,ഹുസൈൻ ഹാജി കൊടിഞ്ഞി (ഫുഡ് &ഫെസിലിറ്റി )എന്നിവരെ തിരഞ്ഞെടുത്തു. സംഗമത്തിൽ ഈ വർഷത്തെ മക്ക തല വളണ്ടിയർ കോറിന്റെ രജിസ്ട്രേഷൻ ഐ സി എഫ് സൗദി വെസ്റ്റ് ചാപ്റ്റർ ജനറൽ സെക്രട്ടറി ഷാഫി ബാഖവി ഉദ്ഘാടനം ചെയ്തു.
ആർ എസ് സി മക്ക ചെയർമാൻ സുഹൈൽ സഖാഫി അധ്യക്ഷനായിരുന്നു. ഷാഫി ബാഖവി സംഗമം ഉദ്ഘാടനം ചെയ്തു. ജമാൽ കക്കാട്,ഫഹദ് മഹ്ളറ, കബീർ ചൊവ്വ ,അനസ് മുബാറക്, അലി കോട്ടക്കൽ, ഷെഫിൻ ആലപ്പുഴ, അൻസാർ താനാളൂർ, എന്നിവർ സംബന്ധിച്ചു. ശിഹാബ് കുറുകത്താണി സ്വാഗതവും മൊയ്‌ദീൻ കോട്ടോപാടം നന്ദിയും പറഞ്ഞു.