Source :- SIRAJLIVE NEWS
കോഴിക്കോട് | വടകര മണിയൂരില്‍ കളിച്ചുകൊണ്ടിരിക്കെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് 5 വയസുകാരന്‍ മരിച്ചു. കരുവഞ്ചേരിയിലാണ് ദാരുണ സംഭവം. നിവാന്‍ ആണ് മരിച്ചത്.’
വീടിനടുത്തുള്ള പറമ്പില്‍ കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. നിവാനൊപ്പം മറ്റൊരു കുട്ടിയും കിണറ്റില്‍ വീണിരുന്നു. എന്നാല്‍ കുട്ടി കല്‍പ്പടവുകളില്‍ പിടിച്ചു നിന്നു രക്ഷപ്പെടുകയായിരുന്നു.