Home LATEST NEWS malyalam പുതിയ വാർത്ത ഹോര്‍മുസ് കടലിടുക്ക് അടക്കാനൊരുങ്ങി ഇറാന്‍; ആഗോള വിപണിയില്‍ എണ്ണ വില കത്തിക്കയറാന്‍ സാധ്യത

ഹോര്‍മുസ് കടലിടുക്ക് അടക്കാനൊരുങ്ങി ഇറാന്‍; ആഗോള വിപണിയില്‍ എണ്ണ വില കത്തിക്കയറാന്‍ സാധ്യത

20
0

Source :- SIRAJLIVE NEWS

ടെഹ്‌റാന്‍ |  ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്ക് അടക്കാനൊരുങ്ങി ഇറാന്‍ . ഇസ്‌റാഈലും അമേരിക്കയും ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഇറാന്റെ ഈ നിര്‍ണ്ണായക നീക്കമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നഅതേ സമയം ഇക്കാര്യം ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

ഇതിന്റെ ഭാഗമായി ഈ മേഖലിയിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് ഹൈ-ഫ്രീക്വന്‍സി റേഡിയോ സന്ദേശങ്ങള്‍ വഴി മുന്നറിയിപ്പ് നല്‍കി. ഈ പാതയിലൂടെ ഇനി കപ്പലുകളെ കടത്തിവിടില്ലെന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്.

ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്നത് ഈ ഇടുങ്ങിയ പാതയിലൂടെയാണ്. സഊദി, യുഎഇ, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണക്കപ്പലുകളുടെ പ്രധാന വഴി ഇതാണ്.

കടലിടുക്ക് അടച്ചതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ സാധ്യതയുണ്ട്. ഇത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ നേരിട്ട് ബാധിക്കും

കഴിഞ്ഞ മാസം അവസാനത്തോടെ ആഗോള എണ്ണവില ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു.അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം രൂക്ഷമാകാനുള്ള സാധ്യത വിപണികള്‍ വിലയിരുത്തിയതോടെയാണ് ആഗോള എണ്ണവില വര്‍ദ്ധനവ് ഉണ്ടാകാന്‍ കാരണമായത്ക

ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 45 സെന്റ് ഉയര്‍ന്ന് 71.22 ഡോളറിലെത്തി. അതേസമയം വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ 42 സെന്റ് ഉയര്‍ന്ന് 66.05 ഡോളറിലെത്തി. ജൂലൈ അവസാനത്തിനും ഓഗസ്റ്റ് തുടക്കത്തിനും ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെ വര്‍ദ്ധനവാണിത്അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡാറ്റകള്‍ പ്രകാരം കഴിഞ്ഞ ആഴ്ചയില്‍ ക്രൂഡ് ഓയില്‍ ഇന്‍വെന്ററി 11.43 ദശലക്ഷം ബാരല്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത് .

അതേസമയം ഗ്യാസോലിന്‍, ഡിസ്റ്റിലേറ്റ് സ്റ്റോക്കുകള്‍ കുറവും രേഖപ്പെടുത്തിആഗോള വ്യാപാരത്തെയും സാമ്പത്തിക വളര്‍ച്ചയെയും കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നതോടപ്പം പ്രാദേശിക സംഘര്‍ഷങ്ങള്‍ വീണ്ടും ഉയര്‍ന്നുവന്നതോടെ നിക്ഷേപകര്‍ എണ്ണ പോലുള്ള അപകടസാധ്യതയുള്ള നിക്ഷേപങ്ങളില്‍ നിന്ന് മാറി സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള പരമ്പരാഗത സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറിയിട്ടുണ്ട്