Home സ്പോർട്സ് sports malyalam ഹെൽത്തിയായിരിക്കാൻ ഫ്രഷ് ഫ്രൂട്ട് & വെജിറ്റബിൾ സാലഡ് | FRESH FRUIT & VEGETABLE SALAD

ഹെൽത്തിയായിരിക്കാൻ ഫ്രഷ് ഫ്രൂട്ട് & വെജിറ്റബിൾ സാലഡ് | FRESH FRUIT & VEGETABLE SALAD

1
0

Source :- ANWESHANAM NEWS

എപ്പോഴും ഹെൽത്തിയായിരിക്കാൻ സാലഡുകൾ നല്ലതാണ്. പലതരം സാലഡുകൾ ഉണ്ട്. ഇന്ന് ഒരു സാലഡ് റെസിപ്പി നോക്കിയാലോ? വെജിറ്റബിള്സും ഫ്രുയ്ട്സും ചേർന്ന ഒരു സാലഡ്. നല്ല ഹെൽത്തിയായ ഫ്രഷ് ഫ്രൂട്ട് & വെജിറ്റബിൾ സാലഡ്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • കാബേജ് – 1/4 കപ്പ് (നീളമുള്ള സ്ട്രിപ്പുകൾ)
  • കുക്കുമ്പർ-1
  • കാരറ്റ്-1/2
  • കൂൺ-2 (ഓപ്റ്റ്)
  • ലെറ്റസ്-
  • ആപ്പിൾ-1/4
  • ഓറഞ്ച്-1
  • മാതളനാരകം -പിടി
  • കാപ്സിക്കം -പച്ച, ചുവപ്പ്, മഞ്ഞ (ഓരോന്നിൻ്റെയും 1/4 ഭാഗം)
  • മല്ലിയില – കുറച്ച്
  • ഉപ്പ്- ആവശ്യത്തിന്
  • ബൾസാമിക് വിനാഗിരി – 1 ടീസ്പൂൺ (ഓപ്റ്റ്) അല്ലെങ്കിൽ
  • നാരങ്ങ നീര് –
  • ഒരു നുള്ള് പഞ്ചസാര
  • ഒറിഗാനോ –

തയ്യാറാക്കുന്ന വധം

എല്ലാ പച്ചക്കറികളും നീളമുള്ള സ്ട്രിപ്പുകളായി മുറിക്കുക. ഓറഞ്ചും ആപ്പിളും ചെറിയ സമചതുരയായി മുറിക്കുക. മാതളനാരങ്ങയുടെ കുരു എടുക്കുക. എല്ലാം കൂടി മല്ലിയില ചേർത്ത് മിക്സ് ചെയ്യുക. നിങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം നിങ്ങൾക്ക് സീസൺ ചെയ്യാം. ചിലപ്പോൾ ഞാൻ ബൾസാമിക് വിനാഗിരി, പഞ്ചസാര, ഓറഗാനോ, കുരുമുളക് പൊടി എന്നിവയുടെ കോമ്പിനേഷൻ ചേർക്കാറുണ്ട്. 1/4 കപ്പ് ഓറഞ്ച് ജ്യൂസ് എടുത്ത് കുരുമുളക് പൊടി, ഒറിഗാനോ, പഞ്ചസാര, ഉപ്പ് എന്നിവ ചേർക്കുക. നന്നായി ഇളക്കി വിളമ്പാം. ആരോഗ്യകരവും രുചികരവുമായ ഫ്രഷ് ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ സാലഡ് തയ്യാർ