Home LATEST NEWS malyalam പുതിയ വാർത്ത സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു

സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു

6
0

Source :- SIRAJLIVE NEWS

കോഴിക്കോട്| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രണ്ട് തവണയായി 2920 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് രാവിലെ 140 രൂപയും ഉച്ചക്ക് 225 രൂപയും കുറഞ്ഞു. മൊത്തം 365 രൂപയാണ് ഒരു ഗ്രാമിന് കുറഞ്ഞത്. പവന് രാവിലെ 1,120 രൂപയും ഉച്ചക്ക് 1,800 രൂപയും കുറഞ്ഞു. ഗ്രാമിന് 13655 പവന് 1,09,240 രൂപയുമാണ് നിലവിലെ വില.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയിലുണ്ടായ അനിശ്ചിതത്വം സ്വര്‍ണ വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ വര്‍ധനവുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെളളിക്ക് 2,550 രൂപയുമാണ് വില വരുന്നത്.