Home LATEST NEWS malyalam പുതിയ വാർത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും

13
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | ആദ്യമായി ഒരു ചീഫ് ജസ്റ്റിസ് ലേയിലെ സൈനിക ബേസ് ക്യാമ്പ് സന്ദര്‍ശിച്ച് സൈനികരെ അഭിസംബോധന ചെയ്യും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 നാണ് ലേ സന്ദര്‍ശിക്കുക.

സൈനികരെ അഭിസംബോധന ചെയ്യുന്നതിനോടൊപ്പം ലേയിലെയും കാര്‍ഗിലിലെയും പുതിയ ജില്ലാ കോടതി സമുച്ചയങ്ങളുടെ ഉദ്ഘാടനവും ചീഫ് ജസ്റ്റിസ് നിര്‍വ്വഹിക്കും. ലഡാക്കിലെ നീതിന്യായ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ കോടതി മന്ദിരങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്.

രാജ്യത്തിന്റെ സുരക്ഷാ ചുമതലയിലുള്ള സൈനികരുമായി ചീഫ് ജസ്റ്റിസ് നേരിട്ട് സംവദിക്കുന്ന ഈ സന്ദര്‍ശനം അതീവ പ്രാധാന്യത്തോടെയാണ് നിയമ – പ്രതിരോധ വൃത്തങ്ങള്‍ കാണുന്നത്. ചീഫ് ജസ്റ്റിസിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ലേയിലും കാര്‍ഗിലിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.