Source :- SIRAJLIVE NEWS
പത്തനംതിട്ട | സി പി എം -ബി ജെ പി സംസ്ഥാന നേതാക്കള്‍ ആസൂത്രണം ചെയ്തെടുത്ത ഡീല്‍ ജനങ്ങള്‍ തള്ളികളയുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം സച്ചിന്‍ പൈലറ്റ്. ആറന്മുള നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കി കോടിയാട്ടിന്റെ കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല ഉള്‍ക്കൊള്ളുന്ന റാന്നി നിയോജകമണ്ഡലത്തിലും ദേവസ്വം മന്ത്രി മല്‍സരിക്കുന്ന ഏറ്റുമാനൂരും ബി ജെ പിയുടെ എ ക്ലാസ് മണ്ഡലം എന്ന് അവര്‍ അവകാശപ്പെടുന്ന കോന്നിയിലും ബി ജെ പി സ്ഥാനാര്‍ഥികളെ നിര്‍ത്താതെ അപ്രസക്താരായ ഘടകകക്ഷി സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് അന്തര്‍ധാരകളുടെ ഭാഗമാണെന്നും സച്ചിന്‍ പൈലറ്റ് കുറ്റപ്പെടുത്തി.
ഇടതു തുടര്‍ഭരണം ഇനി ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന ജനങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു വോട്ട് ചെയ്യും. ശബരിമല വിഷയത്തില്‍ സി പി എമ്മിനും ബി ജെ പിക്കും ഒരേ നിലപാടാണെന്നും സച്ചിന്‍ പൈലറ്റ് ആരോപിച്ചു. യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ടി എം ഹമീദ് അദ്ധ്യക്ഷത വഹിച്ചു.



