Source :- SIRAJLIVE NEWS
തിരുവനന്തപുരം | കേരളത്തിലെ സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ലെന്ന സൂചനകള്‍ നല്‍കി ഡി പി ആര്‍ പുതുക്കാന്‍ നിര്‍ദേശവുമായി റെയില്‍വേ ബോര്‍ഡ്. കെ-റെയില്‍ അധികൃതര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
പശ്ചിമ റെയില്‍വേയുമായി സംസാരിച്ച് ഡി പി ആര്‍ പുതുക്കണമെന്നാണ് സില്‍വര്‍ലൈന്‍ മാനേജിങ് ഡയറക്ടറോട് നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 27ന് അയച്ച കത്തിലാണ് നിര്‍ദേശം. ഗുജറാത്തിലെ സര്‍ക്കേജ് -ധുലേറ അര്‍ധ അതിവേഗ റെയില്‍പാത ബ്രോഡ് ഗേജ് ആയാണ് നിര്‍മിക്കുന്നത്. സെമി ഹൈസ്പീഡ് ട്രെയിനുകള്‍ക്കൊപ്പം മറ്റ് ട്രെയിനുകളും ഓടും. ഈ മാതൃകയില്‍ ഡി പി ആര്‍ പുതുക്കാന്‍ നിര്‍ദേശിച്ചാണ് റെയില്‍വേ ബോര്‍ഡിന്റെ കത്ത്.
തിരുവനന്തപുരം-കാസര്‍കോട് ആര്‍ ആര്‍ ടി എസ് പദ്ധതി അടുത്തിടെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് പുതിയ നിര്‍ദേശവുമായി കേന്ദ്രം രംഗത്തെത്തിയത്.



