Home ബിസിനസ്സ് business malyalam സവർക്കർക്ക് ഭാരതരത്‌ന നൽകണമെന്ന് ആർഎസ്എസ്; ഇന്ത്യയുടെ വിഭജനത്തിന് ആശയപരമായ അടിത്തറ പാകിയതിനാണോ എന്ന് കോൺഗ്രസ്

സവർക്കർക്ക് ഭാരതരത്‌ന നൽകണമെന്ന് ആർഎസ്എസ്; ഇന്ത്യയുടെ വിഭജനത്തിന് ആശയപരമായ അടിത്തറ പാകിയതിനാണോ എന്ന് കോൺഗ്രസ്

8
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞൻ വിനായക് ദാമോദർ സവർക്കർക്ക് ഭാരതരത്‌ന നൽകണമെന്ന ആർഎസ്എസ് പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. സവർക്കർക്ക് ഭാരതരത്‌ന നൽകേണ്ടത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ചോദിച്ച കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്, ഇന്ത്യയുടെ വിഭജനത്തിന് ആശയപരമായ അടിത്തറ പാകിയതിനാണോ ഈ ബഹുമതിയെന്നു പരിഹസിച്ചു.

രാജ്യത്തിനുള്ളിൽ രണ്ട് രാഷ്ട്രങ്ങൾ എന്ന ആശയം ആദ്യമായി പ്രചരിപ്പിക്കുകയും, ഇന്ത്യ–പാകിസ്ഥാൻ വിഭജനത്തിലേക്ക് നയിച്ച ചിന്തകൾക്ക് പ്രചോദനമാകുകയും ചെയ്തതിനാണോ സവർക്കറെ ഭാരതരത്‌ന നൽകി ആദരിക്കേണ്ടതെന്ന് ഇമ്രാൻ മസൂദ് ചോദിച്ചു.

ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന സവർക്കർക്ക് നൽകിയാൽ അതിന്റെ അന്തസ് വർധിക്കുമെന്നായിരുന്നു ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്തിന്റെ പരാമർശം. ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മുംബൈയിൽ നടന്ന ഒരു പൊതുചർച്ചയിലാണ് അദ്ദേഹം സവർക്കറെ ബഹുമാനിക്കണമെന്ന ദീർഘകാല ആവശ്യം വീണ്ടും ഉന്നയിച്ചത്. സവർക്കർക്ക് ബഹുമതി നൽകുന്നത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്നും മോഹൻ ഭാഗവത് പറഞ്ഞിരുന്നു.