Home സ്പോർട്സ് sports malyalam സന്തോഷ് ട്രോഫിയിൽ 
കേരളം ഇന്ന് ഡൽഹിയോട്

സന്തോഷ് ട്രോഫിയിൽ 
കേരളം ഇന്ന് ഡൽഹിയോട്

1
0

Source :- DESHABHIMANI NEWS

ഹൈദരാബാദ്‌
മൂന്നു തുടർജയവുമായി ക്വാർട്ടർ ഉറപ്പിച്ച കേരളത്തിനുമുന്നിൽ ഇന്ന്‌ ഡൽഹി. ഡെക്കാൻ അരീന ടർഫ്‌ ഗ്രൗണ്ടിൽ രാത്രി 7.30നാണ്‌ കളി. ഗോവയെയും മേഘാലയയെയും ഒഡിഷയെയും മറികടന്ന മുൻ ചാമ്പ്യൻമാർ തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌. ആദ്യ രണ്ടു കളി ജയിച്ചുതുടങ്ങിയ ഡൽഹി മൂന്നാംമത്സത്തിൽ മേഘാലയക്കുമുന്നിൽ വീണു. കേരളത്തോട്‌ തോറ്റാൽ നില പരുങ്ങലിലാകുന്നതിനാൽ രണ്ടുംകൽപ്പിച്ച പോരാട്ടത്തിനാണ്‌ ഡൽഹി തയ്യാറെടുക്കുന്നത്‌.

ഡൽഹിക്കെതിരെ മുന്നേറ്റതാരം മുഹമ്മദ്‌ അജ്‌സലിനുപകരം ഇ സജീഷോ ടി ഷിജിനോ ആദ്യ പതിനൊന്നിലെത്തും. മികച്ച ഫോമിലുള്ള അജ്‌സലിന്‌ വിശ്രമം അനുവദിച്ചേക്കും. മുന്നേറ്റതാരം ഗനി അഹമ്മദ്‌ നിഗം ഇന്നലെ പരിശീലനത്തിന്‌ ഇറങ്ങിയിട്ടില്ല. പേശിവലിവ്‌ അനുഭവപ്പെട്ട ഗനി കളിക്കാൻ സാധ്യതയില്ല. വലത്‌ കാൽക്കുഴയ്‌ക്ക്‌ വേദന അനുഭവപ്പെട്ട മധ്യനിരക്കാരൻ വി അർജുൻ പിരിശീലനം പൂർത്തിയാക്കിയിരുന്നില്ല. എന്നാൽ, പരിക്ക്‌ ഗുരുതരമല്ലെന്നും അർജുൻ കളിക്കാനാണ്‌ സാധ്യതയെന്നും പരിശീലകൻ ബിബി തോമസ്‌ പറഞ്ഞു.

ആദ്യ മൂന്നു കളിയിലും വിങ്ങുകൾ കേന്ദ്രീകരിച്ചായിരുന്നു കേരളത്തിന്റെ ആക്രമണം. മുഹമ്മദ്‌ റിയാസും നിജോ ഗിൽബർട്ടും മികച്ച പ്രകടനം നടത്തുന്നു. ഒഡിഷയ്‌ക്കെതിരെ നിജോയ്‌ക്കുപകരം മുഹമ്മദ്‌ റോഷാലിനെ പരീക്ഷിച്ചിരുന്നു. ഇത്തവണ നിജോ ആദ്യ പതിനൊന്നിൽ തിരിച്ചെത്തിയേക്കും. മധ്യനിരയിൽ ക്രിസ്റ്റി ഡേവിസും അവസരത്തിനൊത്തുയരുന്നു. പന്ത്‌ നിയന്ത്രിച്ച്‌ കളി വരുതിയിലാക്കാനുള്ള മിടുക്കാണ്‌ ക്രിസ്റ്റിയുടെ സവിശേഷത. ആദ്യമത്സരത്തിലെ പിഴവ്‌ തിരുത്തി പ്രതിരോധക്കോട്ട കടുപ്പിച്ചതോടെ പിന്നീടുള്ള രണ്ടു കളിയിലും ഗോൾ വഴങ്ങാത്തതും ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്‌.

ജയ്‌ദീപ്‌ സിങ്‌, ആശിഷ്‌ ഷാ എന്നിവരടങ്ങുന്ന ഡൽഹി മുന്നേറ്റനിരയെ കേരളം കരുതിയിരിക്കണം. ക്യാപ്‌റ്റൻ മിലിന്ദ്‌ നേഗി നയിക്കുന്ന പ്രതിരോധനിരയും കരുത്തരാണ്‌. ഈ സീസണിൽ തുടർച്ചയായ അഞ്ചു കളിയിൽ ഗോൾ വഴങ്ങാതെയാണ്‌ ഡൽഹി കുതിച്ചത്‌. കഴിഞ്ഞ കളിയിൽ മേഘാലയമാത്രമാണ്‌ ഡൽഹിയുടെ പോസ്റ്റിൽ പന്തെത്തിച്ചത്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ