Home LATEST NEWS malyalam പുതിയ വാർത്ത സഞ്ജു സാംസണ്‍ കേരള സവാരിയുടെ ഗുഡ്‌വില്‍ അംബാസിഡര്‍ 

സഞ്ജു സാംസണ്‍ കേരള സവാരിയുടെ ഗുഡ്‌വില്‍ അംബാസിഡര്‍ 

15
0

Source :- SIRAJLIVE NEWS

 തിരുവനന്തപുരം  |  സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ കേരള സവാരിയുടെ ഗുഡ്വില്‍ അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍.

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന കേരള സവാരി, 11.36 ലക്ഷം യാത്രകള്‍ പൂര്‍ത്തിയാക്കിയതോടൊപ്പം ഡ്രൈവര്‍മാര്‍ക്ക് 27.58 കോടി രൂപയുടെ വരുമാനം സൃഷ്ടിച്ചു നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനുള്ള ശക്തമായ പദ്ധതികള്‍ മുന്നോട്ട് പോകുന്നുണ്ട്.

ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും കേരളത്തിന്റെ അഭിമാനവുമായ സഞ്ജു സാംസണ്‍ ഗുഡ്വില്‍ അംബാസഡറായി ചേരുന്നതോടെ കേരള സവാരിയുടെ സന്ദേശം ഇളംതലമുറയിലേക്കും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും ശക്തമായി എത്തിച്ചേരും.