Home LATEST NEWS malyalam പുതിയ വാർത്ത സഞ്ജുവിനോട് ഒരു സെഞ്ചുറി ചോദിച്ചു, മറുപടി കേട്ട് കോച്ച് ഞെട്ടി! 2026 ലോകകപ്പിലെ അണിയറക്കഥ!

സഞ്ജുവിനോട് ഒരു സെഞ്ചുറി ചോദിച്ചു, മറുപടി കേട്ട് കോച്ച് ഞെട്ടി! 2026 ലോകകപ്പിലെ അണിയറക്കഥ!

7
0

Source :- SIRAJLIVE NEWS

മുംബൈ | പ്രതിഭയുണ്ട്, പക്ഷേ സ്ഥിരതയില്ല. കാലങ്ങളായി സഞ്ജു സാംസൺ എന്ന ക്രിക്കറ്ററെ പിന്തുടരുന്ന വിമർശനമായിരുന്നു ഇത്. എന്നാൽ 2026 ടി20 ലോകകപ്പിന്റെ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ലോകം കണ്ടത് മറ്റൊരു സഞ്ജുവിനെയാണ്. വിരാട് കോലിയുടെ ചരിത്ര റെക്കോർഡുകൾ പോലും പഴങ്കഥയാക്കി, ടൂർണമെന്റിലെ താരമായി മാറിയ സഞ്ജുവിന്റെ ഈ അവിശ്വസനീയ കുതിപ്പിന് പിന്നിൽ ഡ്രസ്സിംഗ് റൂമിലെ ഒരു രഹസ്യമുണ്ടായിരുന്നു.

ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്നിട്ടും തളരാത്ത ആത്മവിശ്വാസമായിരുന്നു സഞ്ജുവിന്റെ കരുത്ത്. ബാറ്റിംഗ് കോച്ച് സിതാൻഷു കൊട്ടക് സഞ്ജുവിനോട് എപ്പോഴും പറയുമായിരുന്നു:

“സഞ്ജു, നീ എപ്പോഴും തയ്യാറായിരിക്കണം. ആർക്കെങ്കിലും പരിക്കേറ്റാലോ ഫോം ഔട്ടായാലോ നിനക്ക് അവസരം വരും.”

അപ്പോഴെല്ലാം സഞ്ജു ചിരിച്ചുകൊണ്ട് നൽകിയ മറുപടി ഇതായിരുന്നു:

“അരേ കൊട്സി ഭായ്, പേടിക്കേണ്ട. ടീമിന് എപ്പോഴാണോ എന്നെ ആവശ്യം വരുന്നത്, അപ്പോൾ ഞാൻ എന്റെ മികച്ച സംഭാവന നൽകിയിരിക്കും.” ആ വാക്ക് സഞ്ജു പാലിച്ചു.

സൂപ്പർ 8-ൽ വെസ്റ്റ് ഇൻഡീസിനെതിരെ തുടങ്ങിയ ആ താണ്ഡവം പിന്നീട് ആർക്കും തടയാനായില്ല. തുടർച്ചയായ മൂന്ന് അർദ്ധ സെഞ്ചുറികളുമായി സഞ്ജു ഇന്ത്യയുടെ രക്ഷകനായി. ഒരിക്കൽ കൊട്ടക് സഞ്ജുവിനോട് ഒരു സെഞ്ചുറി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ സഞ്ജു നൽകിയ മറുപടി രസകരമായിരുന്നു. “ഒരു വശത്ത് വ്യക്തിഗത നേട്ടങ്ങളിലല്ല കാര്യം എന്ന് നിങ്ങൾ പറയുന്നു, മറുവശത്ത് എന്നോട് സെഞ്ചുറി അടിക്കാൻ പറയുന്നു. ഇത് എങ്ങനെ രണ്ടും കൂടി ശരിയാകും?” എന്നായിരുന്നു സഞ്ജുവിന്റെ കുസൃതി കലർന്ന ചോദ്യം.

2024 ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാൻ കഴിയാതെ മടങ്ങിയ സഞ്ജു, 2026-ൽ വെറും അഞ്ച് ഇന്നിംഗ്സുകളിൽ നിന്നായി അടിച്ചുകൂട്ടിയത് 321 റൺസാണ്. 2014-ൽ വിരാട് കോലി സ്ഥാപിച്ച 319 റൺസ് എന്ന റെക്കോർഡാണ് ഇതോടെ തകർന്നത്.

ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന ഖ്യാതി ഇനി ഈ മലയാളിക്ക് സ്വന്തം. വീണടത്തുനിന്ന് ഉയിർത്തെഴുന്നേറ്റ സഞ്ജുവിന്റെ ഈ കഥ വരും തലമുറയ്ക്കുള്ള പാഠപുസ്തകമാണ്.

Summary

Sanju Samson emerged as the Player of the Tournament in the 2026 T20 World Cup, breaking Virat Kohli’s long-standing record for the most runs by an Indian in a single edition. Batting coach Sitanshu Kotak shared that Samson’s unwavering confidence and team-first attitude were key to his historic performance. Despite being sidelined initially, Samson scored 321 runs in just five innings to lead India to glory.