Home LATEST NEWS malyalam പുതിയ വാർത്ത ഷാര്‍ജയില്‍ താമരശ്ശേരി സ്വദേശിയെ കൊടുവള്ളി സ്വദേശി കുത്തിക്കൊന്നു

ഷാര്‍ജയില്‍ താമരശ്ശേരി സ്വദേശിയെ കൊടുവള്ളി സ്വദേശി കുത്തിക്കൊന്നു

14
0

Source :- SIRAJLIVE NEWS

കോഴിക്കോട് | ഷാര്‍ജയില്‍ താമരശ്ശേരി സ്വദേശിയെ കൊടുവള്ളി സ്വദേശി കുത്തിക്കൊന്നു. കഫറ്റീരിയ ജീവനക്കാരനായ താമരശ്ശേരി ചാലക്കര ചാലപ്പടിക്കല്‍ നിഷാദ്(36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശിയും സഹപ്രവര്‍ത്തകനുമായ ഷമീറിനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും അല്‍ മുത്തീനയിലെ കഫ്റ്റീരിയയില്‍ ജോലി ചെയ്യുന്നവരാണ്. കൊല്ലപ്പെട്ട നിഷാദ് ഡെലിവെറി ബോയ്‌യും പ്രതിയായ ഷമീര്‍ ജ്യൂസ് മെയ്ക്കറുമാണ്. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. നിഷാദിന്റെ പിതാവ്: പരേതനായ ഇബ്രാഹിം. മാതാവ്: നഫീസ കൊളങ്ങര തൊടുകയില്‍. ഭാര്യ: ആരിഫ. മക്കള്‍: ആദി, ഫാദി.