Home LATEST NEWS malyalam പുതിയ വാർത്ത ഷഹബാസ് വധക്കേസ്; ആറ് വിദ്യാര്‍ഥികളെ പ്രതികളാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

ഷഹബാസ് വധക്കേസ്; ആറ് വിദ്യാര്‍ഥികളെ പ്രതികളാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

4
0

Source :- SIRAJLIVE NEWS

കോഴിക്കോട്  | താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് (15) മറ്റ് വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട കേസില്‍ താമരശ്ശേരി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റാരോപിതരുടെ ജാമ്യ ഹര്‍ജിയില്‍ തിങ്കളാഴ്ച വിധി പറയാനിരിക്കെയാണ് പോലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ആറ് വിദ്യാര്‍ത്ഥികളെ മാത്രം പ്രതികളാക്കിയാണ് കുറ്റപത്രം. ഗൂഢാലോചനയെക്കുറിച്ച് തുടരന്വേഷണം നടത്തുമെന്നും കുറ്റപത്രത്തിലുണ്ട്. ഫെബ്രുവരി 27-ന് നടന്ന ഏറ്റുമുട്ടലില്‍ സാരമായി പരുക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയാണ് ഷഹബാസ് മരിച്ചത്

വെഴുപ്പൂര്‍ റോഡിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പഠിച്ചിരുന്ന ആറ് എസ്എസ്എല്‍സി വിദ്യാര്‍ഥികളാണ് കുറ്റാരോപിതര്‍. പ്രതികളെ ജാമ്യത്തില്‍വിട്ടാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും അവരുടെ ജീവന്‍ അപകടത്തിലാകും എന്നുമുള്ള പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചും പ്രതികള്‍ക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയും നേരത്തേ ഇവര്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു. ട്യൂഷന്‍ സെന്ററിലുണ്ടായ യാത്രയയപ്പ് ചടങ്ങിലെ പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്.