Home ബിസിനസ്സ് business malyalam ശബരിമല സ്വർണക്കൊള്ള; സിപിഎം പങ്ക് മറയ്ക്കാൻ കെ സി വേണുഗോപാലിനെ ടാർഗറ്റ് ചെയ്യുന്നു

ശബരിമല സ്വർണക്കൊള്ള; സിപിഎം പങ്ക് മറയ്ക്കാൻ കെ സി വേണുഗോപാലിനെ ടാർഗറ്റ് ചെയ്യുന്നു

11
0

Source :- EVARTHA NEWS

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സിപിഎം പങ്ക് മറയ്ക്കാൻ മുൻ ദേവസ്വം മന്ത്രി കെ സി വേണുഗോപാലിനെ ടാർഗറ്റ് ചെയ്യുകയാണ്. 2004-ൽ കെസി വേണുഗോപാൽ ദേവസ്വം ചുമതലയുള്ള മന്ത്രിയായി നിയമിതനായിരുന്നു. 2016-ൽ പിണറായി സർക്കാരിന്റെ കാലഘട്ടത്തിൽ നടന്ന സ്വർണക്കൊള്ളയിൽ അദ്ദേഹത്തിന് നേരിട്ട് പങ്ക് ഇല്ലെന്നത് രേഖകളിലും അന്വേഷണങ്ങളിലും വ്യക്തമാകുന്ന കാര്യമാണ് .

2007-ൽ മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തിയതെന്ന് സർക്കാർ കണക്കുകളും പ്രത്യേക അന്വേഷണം സംഘവും വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി എം ബി രാജേഷ് ആദ്യമായി കെസി വേണുഗോപാലിനെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിച്ചതായിട്ടും, പിന്നീട് നിയമസഭയിൽ നിലപാട് മാറി. പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം പ്രസിഡണ്ടായിരുന്ന സമയത്ത് മാത്രമാണ് പോറ്റി ശബരിമലയിലെത്തി എന്നതാണ് പുതിയ വാദം.

പ്രതിപക്ഷ നേതാവിന്റെ കാസർഗോഡ് യാത്രയ്ക്കുള്ള ദിനത്തിൽ കെസി വേണുഗോപാലിനെ ലക്ഷ്യംവെച്ച് മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചത് കോൺഗ്രസിൽ സിപിഎം ഏറ്റവും ഭയപ്പെടുന്ന നേതാവ് ആരാണ് എന്നതിനെ വ്യക്തമാക്കുന്ന സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

കെ സി വേണുഗോപാൽ ദേവസ്വം മന്ത്രി ആയിരിക്കെ, യുഡിഎഫ് നിയമിച്ച ബോർഡിനെതിരെ വിജിലൻസ് അന്വേഷണം നടത്താൻ ശുപാർശ ചെയ്ത്, ബോർഡുമായുള്ള കടുത്ത ഭിന്നതയും പൊതു ഇടപെടലുകളും നടത്തിയിരുന്നു. പിണറായി സർക്കാരിന്റെ കാലഘട്ടത്തിൽ, സിപിഎം നിയമിച്ച ബോർഡിന്റെയും നേതാക്കളുടെ സ്വർണക്കൊള്ള മറക്കാനുള്ള ശ്രമങ്ങൾക്കെതിരായ ശക്തമായ നിലപാടാണ് കെസി വേണുഗോപാൽ സ്വീകരിച്ചത്.

നിയമന വിവാദങ്ങളിൽ, വിജിലൻസ് അന്വേഷണ ശുപാർശകളും, കോടതി ചുമതലപ്പെടുത്തിയ തെളിവുകളോടെ അറസ്റ്റ് ചെയ്ത സിപിഎം പ്രതികളെ സംരക്ഷിക്കുന്ന പിണറായി വിജയന്റെ സമീപനവും തമ്മിലുള്ള വ്യത്യാസം വ്യക്തമാണ്. കെസി വേണുഗോപാൽ ദേവസ്വം മന്ത്രിയായിരുന്നപ്പോൾ ബോർഡുമായി ഉണ്ടായ പൊരുത്തക്കേടുകളും, ശബരിമല വികസനവുമായി ബന്ധപ്പെട്ട ഇടപെടലുകളും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ശബരിമലവുമായി ബന്ധപ്പെട്ട രാഷ്ട്രീയ-നീതിപരമായ നിലപാടുകളിൽ കെ സി വേണുഗോപാലിന്റെ പങ്കും ധാർമികതയും അദ്ദേഹത്തെ സിപിഎം ഏറ്റവും ഭയപ്പെടുന്ന നേതാവായി മാറ്റിയെന്നാണ് നിരീക്ഷകർ പറയുന്നത്. നിയമന വിവാദം ഉണ്ടായപ്പോൾ തന്നെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത കെസി വേണുഗോപാൽ ഒരുപക്ഷത്തും, കോടതി ചുമതലപ്പെടുത്തിയ അന്വേഷണസംഘം തെളിവുസഹിതം പിടികൂടിയ സിപിഎമ്മുകാരായ പ്രതികളെ ഇപ്പോഴും സംരക്ഷിക്കുന്ന പിണറായി വിജയൻ മറുവശത്തും. ഇവിടെയാണ് കെസി വേണുഗോപാലും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വ്യത്യാസം നാം കാണേണ്ടത്. അങ്ങനെയുള്ള കെ സ് വേണുഗോപാലിനെ രാഷ്ട്രീയ ധാർമികത പഠിപ്പിക്കുവാൻ പിണറായി വിജയൻ ഇറങ്ങിത്തിരിച്ചത് എന്നുള്ളതാണ് ഇതിലെ കൗതുകം.

ശബരിമല വികസനവുമായി ബന്ധപ്പെട്ട് വനഭൂമി കേന്ദ്രസർക്കാരിൽ നിന്ന് വാങ്ങി എടുക്കുന്നതിൽ ഉൾപ്പെടെ ഉള്ള വിഷയങ്ങളിലും ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് അക്കാലത്തെ ബോർഡിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായപ്പോഴും ദേവസം മന്ത്രി എന്ന നിലയിൽ മികച്ച ഇടപെടൽ നടത്തിയ ഭരണാധികാരി കൂടിയായിരുന്നു കെസി വേണുഗോപാൽ.