Home LATEST NEWS malyalam പുതിയ വാർത്ത വെള്ളാപ്പള്ളിയുടേത് വ്യക്തിപരമായ അഭിപ്രായം; എസ് എന്‍ ഡി പി യോഗത്തിന്റെ ഔദ്യോഗിക പിന്തുണ ഒരു മുന്നണിക്കും പ്രഖ്യാപിച്ചിട്ടില്ല: തുഷാര്‍

വെള്ളാപ്പള്ളിയുടേത് വ്യക്തിപരമായ അഭിപ്രായം; എസ് എന്‍ ഡി പി യോഗത്തിന്റെ ഔദ്യോഗിക പിന്തുണ ഒരു മുന്നണിക്കും പ്രഖ്യാപിച്ചിട്ടില്ല: തുഷാര്‍

5
0

Source :- SIRAJLIVE NEWS

പത്തനംതിട്ട |  എസ് എന്‍ ഡി പി യോഗത്തിന്റെ ഔദ്യോഗിക പിന്തുണ ഒരു മുന്നണിക്കും പ്രഖ്യാപിച്ചിട്ടില്ലന്ന് ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗം ജനറല്‍ സെക്രട്ടറി നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളതാണ്. പലപ്പോഴും മാധ്യമങ്ങളുമായി നടത്തുന്ന അഭിമുഖങ്ങളിലാണ് ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നത്. എസ് എന്‍ ഡി പി യോഗത്തിന്റെ ഔദ്യോഗിക തീരുമാനങ്ങള്‍ കൗണ്‍സില്‍ ചര്‍ച്ചചെയ്താണ് തീരുമാനി്ക്കുന്നത്. എസ് എന്‍ ഡി പി യോഗത്തില്‍ വിവിധ പാര്‍ട്ടി അംഗങ്ങളുണ്ട്. അതിനാല്‍ യോഗത്തിന് രാഷ്ട്രീയ തീരുമാനങ്ങളില്ല. തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയെയും പിന്തുണയ്ക്കാന്‍ കൗണ്‍സില്‍ തീരുമാനമില്ല എന്നും തുഷാര്‍ പറഞ്ഞു.

ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണ്. ശബരിമല കൊള്ളയ്ക്ക് എതിരെ ശക്തമായ പ്രക്ഷോഭം നടത്തിയത് ബി ജെ പി നേതൃത്വത്തിലാണ്. ശബരിമലക്കൊള്ള പ്രധാനമന്ത്രിയും അപലപിച്ച കാര്യം രാഹുല്‍ മറന്നതാണ്. തീവ്രവാദ സംഘടനകളുടെ വോട്ട് നേടാന്‍ ഇടത് വലത് മുന്നണികള്‍ മത്സരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ മുന്നണി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും എന്‍ ഡി എ എം എല്‍ എമാരുടെ പിന്തുണ ഇല്ലാതെ ഇരുമുന്നണികള്‍ക്കും മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.