Home LATEST NEWS malyalam പുതിയ വാർത്ത വീരമൃത്യു വരിച്ച യു എ ഇ സൈനികര്‍ക്ക് വിട

വീരമൃത്യു വരിച്ച യു എ ഇ സൈനികര്‍ക്ക് വിട

13
0

Source :- SIRAJLIVE NEWS

അബൂദബി | ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീരമൃത്യു വരിച്ച രണ്ട് യു എ ഇ സൈനികര്‍ക്ക് രാജ്യം കണ്ണീരോടെ വിട നല്‍കി. ക്യാപ്റ്റന്‍ സഈദ് അല്‍ ബലൂശി, ഫസ്റ്റ് ലെഫ്റ്റനന്റ് അലി അല്‍ തുനൈജി എന്നിവരുടെ ഭൗതിക ശരീരങ്ങള്‍ ഔദ്യോഗിക സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു.

സായിദ് മിലിട്ടറി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും കമാന്‍ഡര്‍മാരും സൈനികരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ചടങ്ങില്‍ സംബന്ധിച്ചു.

സൈനിക ബഹുമതികളോടെ നടന്ന ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വൈകുന്നേരത്തോടെ അല്‍ ഐനിലും റാസ് അല്‍ ഖൈമയിലുമായി ഖബറടക്ക ചടങ്ങുകള്‍ നടന്നു.