Source :- SIRAJLIVE NEWS
കോഴിക്കോട്| അവധിക്കാലം ആഘോഷിക്കാന്‍ ബന്ധുവീട്ടിലെത്തിയ ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. എളേറ്റില്‍ വട്ടോളി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകന്‍ മുഹമ്മദ് ഹംദാനാണ് (11) പരുക്കേറ്റത്. ചളിക്കോട്ടെ ബന്ധുവീട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയായിരുന്നു സംഭവം.
കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് നേരെ അപ്രതീക്ഷിതമായി കാട്ടുപന്നി കുതിച്ചെത്തുകയായിരുന്നു.
പ്രാണരക്ഷാര്‍ത്ഥം ഓടിമാറാന്‍ ശ്രമിച്ച ഹംദാനെ പന്നി പിന്നില്‍ നിന്ന് കുത്തിവീഴ്ത്തി. ആക്രമണത്തില്‍ കുട്ടിയുടെ കൈകാലുകള്‍ക്ക് ഒടിവുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഴത്തിലുള്ള മുറിവുകളുമേറ്റു.



