Home LATEST NEWS malyalam പുതിയ വാർത്ത വിദ്യാര്‍ഥിനിയെ അശ്ലീല വീഡിയോ കാണിക്കാന്‍ ശ്രമിച്ചയാള്‍ പോക്സോ കേസില്‍ അറസ്റ്റില്‍

വിദ്യാര്‍ഥിനിയെ അശ്ലീല വീഡിയോ കാണിക്കാന്‍ ശ്രമിച്ചയാള്‍ പോക്സോ കേസില്‍ അറസ്റ്റില്‍

18
0

Source :- SIRAJLIVE NEWS

തിരുവല്ല | പ്ലസ് ടു വിദ്യാര്‍ഥിനിയെ മൊബൈല്‍ ഫോണിലെ അശ്ലീല വീഡിയോ കാണിക്കാന്‍ ശ്രമിച്ചയാളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. ചാത്തങ്കരി സ്വദേശി മധുരത്തില്‍ വീട്ടില്‍ അജേഷ് (45) ആണ് പിടിയിലായത്.

കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ കരുവാറ്റയില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ് ഐ നൗഫല്‍, എസ് സി പി ഒ മനോജ്, സി പി ഒ അനൂപ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.