Home ബിസിനസ്സ് business malyalam വയനാട്ടിൽ കോൺഗ്രസ് പെർമിഷൻ വാങ്ങിയത് ഒരു വീടിന് മാത്രം; വിഷമം ഉള്ള കാര്യങ്ങൾ ചോദിക്കുമ്പോൾ കോൺഗ്രസ്...

വയനാട്ടിൽ കോൺഗ്രസ് പെർമിഷൻ വാങ്ങിയത് ഒരു വീടിന് മാത്രം; വിഷമം ഉള്ള കാര്യങ്ങൾ ചോദിക്കുമ്പോൾ കോൺഗ്രസ് നേതാക്കൾക്ക് ദേഷ്യം വരും: മുഖ്യമന്ത്രി

12
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ദുരന്തബാധിതർക്കുള്ള വയനാട് വീട് നിർമ്മാണം കോൺഗ്രസ് ഒരു വീടിന് മാത്രമാണ് പെർമിഷൻ വാങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തബാധിതരെ പറ്റിക്കുകയാണ് കോൺ​ഗ്രസ് നയത്തെ മുഖ്യമന്ത്രി ശക്തമായി തന്നെ വിമർശിക്കുന്നുണ്ട്.

ശരിയായ പുനരധിവാസ പദ്ധതിയല്ല ഇതെന്നും ദുരന്തബാധിതരെ വീണ്ടും കോൺ​ഗ്രസ് വഞ്ചിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. വിഷമം ഉള്ള കാര്യങ്ങൾ ചോദിക്കുമ്പോൾ കോൺഗ്രസ് നേതാക്കൾക്ക് ദേഷ്യം വരുമെന്നും മുഖ്യമന്ത്രിയുടെ വാക്കുകൾ.

ശിലാസ്ഥാപനം നടത്തിയിട്ടും നിർമ്മാണം മന്ദഗതിയിലാണെന്ന് ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഒരു വീട് നിർമ്മിക്കുന്നതിനുള്ള അനുമതി മാത്രമാണ് ലഭിച്ചതെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ കോൺ​ഗ്രസിന്റെ കള്ളങ്ങൾക്ക് തിരിച്ചടിയാവുന്നു .ഫണ്ട്: 5.38 കോടി രൂപയോളം പിരിച്ചെടുത്തതിൽ സുതാര്യതയില്ലെന്നും, ഈ ഫണ്ട് ആപ്പ് നിർമ്മാണത്തിനും ഭൂമി വാങ്ങുന്നതിനും ഉപയോഗിച്ചതായും ആരോപണങ്ങളുണ്ട്. ഫണ്ട് സമാാഹരണത്തിലെ കോൺ​ഗ്രസിന്റെ ഇരട്ടത്താപ്പും കാപട്യവും പൊളിച്ചടക്കുന്ന വാക്കുകളാണ് അദ്ദേഹത്തിന്റേത്.