Home ബിസിനസ്സ് business malyalam രാജ്യത്തെ രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം ചെയ്യും: മൊജ്തബ ഖമനേയി

രാജ്യത്തെ രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം ചെയ്യും: മൊജ്തബ ഖമനേയി

7
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

രാജ്യത്തെ രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി. പരമോന്നത നേതാവായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ പ്രതികരണമായിരുന്നു ഇത്. പശ്ചിമേഷ്യയിലെ മുഴുവൻ യുഎസ് സൈനിക താവളങ്ങളും അടിയന്തരമായി അടയ്ക്കണമെന്നും, അല്ലാത്തപക്ഷം അവയ്ക്ക് നേരെ ആക്രമണം നടത്തുമെന്നും പുതിയ പരമോന്നത നേതാവ് മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്നും യമനിലെയും ഇറാഖിലെയും സായുധ ഗ്രൂപ്പുകൾ ഇറാനൊപ്പം ഉണ്ടെന്നും പരമോന്നത നേതാവ് വെളിപ്പെടുത്തി. ഇറാന് നേരെ ആക്രമണമുണ്ടായപ്പോൾ കൃത്യമായി പ്രതികരിച്ച സൈന്യത്തിന് നന്ദിയെന്നും മൊജ്തബ പ്രതികരിച്ചു.

രാജ്യത്ത് പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. നാശനഷ്ടം സംഭവിച്ചവർക്ക് സാമ്പത്തിക സഹായം നൽകും. അയൽരാജ്യങ്ങളുമായുള്ള ഇറാൻ്റെ ബന്ധം മെച്ചപ്പെടുത്തുമെന്നും മൊജ്തബ ജനങ്ങൾക്ക് വാഗ്ദാനം നൽകി.