Home LATEST NEWS malyalam പുതിയ വാർത്ത രമേശ് ചെന്നിത്തല കോണ്‍ഗ്രസ് പ്രചാരണക്കമ്മറ്റി ചെയര്‍മാന്‍

രമേശ് ചെന്നിത്തല കോണ്‍ഗ്രസ് പ്രചാരണക്കമ്മറ്റി ചെയര്‍മാന്‍

7
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി |  നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണക്കമ്മിറ്റി ചെയര്‍മാനായി രമേശ് ചെന്നിത്തലയെ എഐസിസി നിയോഗിച്ചു. പ്രചാരണ കമ്മിറ്റിയുടെ സഹഅധ്യക്ഷന്‍ ഡോ. ശശി തരൂരും കണ്‍വീനര്‍ ഷാഫി പറമ്പിലുമാണ്.

ഹൈബി ഈഡന്‍, റോഡി എം ജോണ്‍, സിആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍, രമ്യ ഹരിദാസ്, എം ലിജു, ദീപ്തി മേരി വര്‍ഗീസ് എന്നിവരാണ് ക്യാംപെയ്ന്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

ബെന്നി ബഹനാന്‍ എംപിയാണ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക ചെയര്‍മാന്‍. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് സഹചെയര്‍മാന്‍. എംപിമാരായ ഡീന്‍ കുര്യാക്കോസും ജെബി മേത്തറും അംഗങ്ങളാണ്.

അതേസമയം, നിയമസഭാ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഞായറാഴ്ച കൊച്ചിയില്‍ ചേരാനിരുന്ന കെപിസിസി നേതൃയോഗം മാറ്റിവെച്ചു. യോഗം തിങ്കളാഴ്ച തിരുവനന്തപുരത്ത് കെപിസിസി ഓഫീസില്‍ ചേരും.