Home LATEST NEWS malyalam പുതിയ വാർത്ത യു എ ഇ വിദ്യാഭ്യാസ നിയമത്തിൽ പ്രധാന മാറ്റം പ്രഖ്യാപിച്ചു

യു എ ഇ വിദ്യാഭ്യാസ നിയമത്തിൽ പ്രധാന മാറ്റം പ്രഖ്യാപിച്ചു

3
0

Source :- SIRAJLIVE NEWS

അബൂദബി|അടുത്ത അധ്യയന വർഷം മുതൽ യു എ ഇയിലെ പൊതു, സ്വകാര്യ സ്‌കൂളുകളിലെ സൈക്കിൾ മൂന്ന് വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ ധാരകളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ ഭാവി അഭിലാഷങ്ങൾ, ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾ, വികസിച്ചുവരുന്ന തൊഴിൽ വിപണി എന്നിവയുമായി പൊരുത്തപ്പെടുത്തി പാഠ്യപദ്ധതി പുനർരൂപകൽപ്പന ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രി സാറ അൽ അമീരിയുടെ സാന്നിധ്യത്തിൽ അബൂദബിയിലെ മന്ത്രാലയം ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം.

“വിദ്യാർഥികളുടെ കഴിവുകൾ വർധിപ്പിക്കാനും തൊഴിൽ വിപണിയുമായി പൊരുത്തപ്പെടാനും ഈ മാറ്റങ്ങൾ ലക്ഷ്യമിടുന്നു. വിദഗ്ധർ, രക്ഷിതാക്കൾ, വിദ്യാർഥി പ്രവണതകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള സർവേകൾക്ക് ശേഷമാണ് ഈ അപ്ഡേറ്റുകൾ.’ അവർ പറഞ്ഞു. മാനവികത, ബിസിനസ് അഡ്മിനിസ്‌ട്രേഷൻ, നിയമം, കലകൾ, സാമൂഹിക ശാസ്ത്രങ്ങൾ, പോലീസ് ശാസ്ത്രങ്ങൾ തുടങ്ങിയ മേഖലകളിലേക്ക് വിദ്യാർഥികളെ ഒരുക്കും. എൻജിനീയറിംഗ്, മെഡിസിൻ, ഫാർമസി തുടങ്ങിയ സർവകലാശാലാ മേജറുകൾക്ക് വിദ്യാർഥികളെ സജ്ജമാക്കും. നിലവിലെ 11, 12 ക്ലാസുകളിലെ വിദ്യാർഥികളെ ഈ മാറ്റങ്ങൾ ബാധിക്കില്ല.
12-ാം ക്ലാസിലെ പൊതു വിദ്യാർഥികൾക്ക് ഭൗതികശാസ്ത്രത്തിന് പകരം ഇതര വിഷയങ്ങൾ തിരഞ്ഞെടുക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. ഗ്രേഡ് എട്ട് വിദ്യാർഥികൾ അവരുടെ സർവകലാശാലാ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പഠന വിഷയങ്ങൾ തിരഞ്ഞെടുക്കാം.