Home LATEST NEWS malyalam പുതിയ വാർത്ത യുവതിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത കേസ്: പ്രതി പിടിയില്‍

യുവതിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത കേസ്: പ്രതി പിടിയില്‍

3
0

Source :- SIRAJLIVE NEWS

കോന്നി | യുവതിയെ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി ഐരവണ്‍ പയ്യനാമണ്‍ മച്ചക്കാട് മുരുപ്പേല്‍ വീട്ടില്‍ രമേശ് (42) ആണ് പിടിയിലായത്.

യുവതി ബഹളം വച്ചപ്പോള്‍ ഇവരെയും ഭര്‍ത്താവിനെയും കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. പത്തനംതിട്ട ജെ എഫ് എം രണ്ട് കോടതിയില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൂടല്‍ എസ് എച്ച് ഒ. സി എല്‍ സുധീര്‍, കോന്നി എസ് ഐ. വിമല്‍ രംഗനാഥ്, എസ് സി പി ഒ. മുജീബ്, സി പി ഒമാരായ സുജിത്, രതീഷ്, മഹേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.